നൂറുകോടി ക്ലബ്ബിലേക്ക് വീണ്ടുമൊരു മലയാള ചിത്രം? ആർഡിഎക്സ് കളക്ഷൻ 80 കോടി കടന്നു

നൂറുകോടി ക്ലബ്ബിലേക്ക് വീണ്ടുമൊരു മലയാള ചിത്രം? ആർഡിഎക്സ് കളക്ഷൻ 80 കോടി കടന്നു

അടുത്തിടെ പുറത്തിറങ്ങിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം
Updated on
1 min read

ഓണം സീസണിലെത്തി കളംപിടിച്ച മൾട്ടി സ്റ്റാർ ചിത്രം ആർഡിഎക്സ് നൂറുകോടിയിലേക്ക് അടുക്കുന്നു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ' ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം.

നൂറുകോടി ക്ലബ്ബിലേക്ക് വീണ്ടുമൊരു മലയാള ചിത്രം? ആർഡിഎക്സ് കളക്ഷൻ 80 കോടി കടന്നു
ആർഡിഎക്സ് ടീമും പെപ്പെയും വീണ്ടുമൊന്നിക്കുന്നു; പുതിയ രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്

നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നായിരുന്നു തിയേറ്ററുകളിലെത്തിയത്. 22 ദിവസം കൊണ്ടാണ് ചിത്രം 80 കോടി നേടിയത്. ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത', നിവിൻ പോളിയുടെ 'ബോസ് ആൻഡ് കോ' എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആർഡിഎക്സ് റിലീസ് ചെയ്തത്. എന്നാൽ ആക്ഷൻ ചിത്രമായ ആർഡിഎക്സാണ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയത്.

സോഫിയ പോൾ പ്രൊഡകഷൻസ് പുറത്തിറക്കിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസി സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

നൂറുകോടി ക്ലബ്ബിലേക്ക് വീണ്ടുമൊരു മലയാള ചിത്രം? ആർഡിഎക്സ് കളക്ഷൻ 80 കോടി കടന്നു
140 പ്രത്യേക ഷോ; പ്രേക്ഷക മനം കവർന്ന് ആർഡിഎക്സ്

മോഹൻലാൽ ചിത്രം പുലിമുരുകനാണ് മലയാളത്തിൽ ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്നിവയും നൂറുകോടി ക്ലബ്ബിലെത്തിയിരുന്നു.

2018 ആണ് ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബ്ബിലെത്തിയ മലയാളചിത്രം. 2018ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി വന്ന ചിത്രം 11 ദിവസം കൊണ്ടായിരുന്നു ക്ലബ്ബിലെത്തിയത്.

നൂറുകോടി ക്ലബ്ബിലേക്ക് വീണ്ടുമൊരു മലയാള ചിത്രം? ആർഡിഎക്സ് കളക്ഷൻ 80 കോടി കടന്നു
ജവാൻ ഹിന്ദിയില്‍ കോടികള്‍ വാരുന്നു; തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് പ്രേക്ഷകരില്ല

മുൻപ് മലയാളത്തിലിറങ്ങിയ അജഗജാന്തരം, തല്ലുമാല പോലുള്ള ആക്ഷൻ ചിത്രങ്ങളേക്കാൾ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് ആർഡിഎക്സ്. ലിയോ, വിക്രം പോലെയുള്ള വമ്പൻ സിനിമകൾക്ക് ആക്ഷൻ കൊറിയോഗ്രഫി ചെയ്ത അൻപ്, അറിവ് മാസ്റ്റേഴ്സ് ആയിരുന്നു ആർ ഡി എക്‌സിലെ സ്റ്റണ്ട് രംഗങ്ങൾക്ക് പിന്നിൽ.

logo
The Fourth
www.thefourthnews.in