'ഇത് കെജിഎഫിലെ യഥാർഥ ചരിത്രം'; ഞെട്ടിക്കുന്ന വേഷപകർച്ചയുമായി ചിയാൻ വിക്രം, തങ്കലാൻ ടീസർ

'ഇത് കെജിഎഫിലെ യഥാർഥ ചരിത്രം'; ഞെട്ടിക്കുന്ന വേഷപകർച്ചയുമായി ചിയാൻ വിക്രം, തങ്കലാൻ ടീസർ

ചരിത്രവും ഭാവനയും ഇഴചേർത്ത് ഒരുക്കുന്ന തങ്കലാൻ പാരഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്.
Updated on
1 min read

ഞെട്ടിക്കുന്ന വേഷപകർച്ചയിൽ ചിയാൻ വിക്രം എത്തുന്ന തങ്കലാൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ചരിത്രവും ഭാവനയും ഇഴചേർത്ത് ഒരുക്കുന്ന തങ്കലാൻ പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണഘനിയിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

'ഇത് കെജിഎഫിലെ യഥാർഥ ചരിത്രം'; ഞെട്ടിക്കുന്ന വേഷപകർച്ചയുമായി ചിയാൻ വിക്രം, തങ്കലാൻ ടീസർ
ഇസൈജ്ഞാനിയായി വെള്ളിത്തിരയിൽ എത്താനൊരുങ്ങി ധനുഷ് ?; ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് തങ്കലാൻ. 1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്.മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികാവേഷങ്ങളിൽ എത്തുന്നത്. 2024 ജനുവരി 26 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അൻപ് അറിവ് ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി.

logo
The Fourth
www.thefourthnews.in