'ആടുതോമ'യുടെ രണ്ടാം വരവ്; തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികം സിനിമയുടെ മാസ്റ്ററിങ് ചെയ്ത് പതിപ്പിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2023 ഫെബ്രുവരി ഒന്‍പതിനാണ് ചിത്രം എത്തുക. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
'28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു'. എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ച് സംവിധായകന്‍ ഭദ്രനും രംഗത്തെത്തി.
മോഹന്‍ലാല്‍ -ഭഭ്രന്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തിറങ്ങിയ സ്ഫടികം 4 കെ വിന്യാസത്തില്‍ റിമാസ്റ്ററിങ് ചെയ്താണ് തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ആദ്യം തീയേറ്ററിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്യാനാണ് ആലോചന. ഒരു കോടി രൂപ മുതല്‍ മുടക്കിലാണ് റീ മാസ്റ്ററിങ്. ഒപ്പം പതിനേഴ് വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഭഭ്രന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രവുമായി മടങ്ങി വരവിന് കൂടി ഒരുങ്ങുകയാണ്.