പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു കെ ജെ ജോയിയുടെ അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.
Updated on
1 min read

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് (77) അന്തരിച്ചു. മലയാളത്തിലെ ആദ്യ ടെക്‌നോ സംഗീതജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ജെ ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയില്‍ വച്ചായിരുന്നു കെ ജെ ജോയിയുടെ അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ച വ്യക്തി

അര നൂറ്റാണ്ടോളം നീണ്ടു നിന്ന സംഗീയയാത്രയാണ് കെ ജെ ജോയിയുടേത്. പതിനെട്ടാം വയസുമുതല്‍ പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് 500ലധികം സിനിമകള്‍ക്ക് സഹായിയായിരുന്നു. കെ വി മഹാദേവന്റെയും സംഗീത സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമാസംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ചതും ജോയ് ആയിരുന്നു. 1969 ലായിരുന്നു ഇത്. ശേഷം ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന വിധത്തില്‍ തിരക്കുള്ള വ്യക്തിയായും അദ്ദേഹം മാറി. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയ സംഗീത മാന്ത്രികര്‍ക്ക് ഒപ്പവും ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു
മതം സിനിമയില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം: കമൽ

1975 ല്‍ ഇറങ്ങിയ മലയാള ചിത്രം ലൗ ലെറ്ററിലൂടെ ആണ് കെ ജെ ജോയ് സ്വതന്ത്രസംഗീത സംവിധാകനാകുന്നത്. ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. നിര്‍വ്വഹിച്ച ചിത്രം. ലിസ, സര്‍പ്പം, മുത്തുച്ചിപ്പി എന്നിവയാണ് ഇതില്‍ പ്രധാനം. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ട് അദ്ദേഹം.

അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത പെണ്ണാളെ, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, കസ്തൂരി മാന്‍മിഴി, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണില്‍, കാലിത്തൊഴുത്തില്‍ പിറവനെ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ പലതും ജെ ജോയിയിലൂടെ പിറവിയെടുത്തവയാണ്.

സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.

logo
The Fourth
www.thefourthnews.in