ഓസ്കർ ആദ്യ പട്ടികയിലേക്ക് ആർആർആറും
കാന്താരയും കശ്മീർ ഫയൽസും  ഗംഗുഭായിയും

ഓസ്കർ ആദ്യ പട്ടികയിലേക്ക് ആർആർആറും കാന്താരയും കശ്മീർ ഫയൽസും ഗംഗുഭായിയും

'ചെല്ലോ ഷോ' എന്ന ഗുജറാത്തി ചിത്രം നേരത്തെ തന്നെ പട്ടികയിൽ ഇടം പിടിച്ചിരുന്നു
Updated on
2 min read

95 -ാമത് ഓസ്കർ പുരസ്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടി അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ. ആര്‍ആര്‍ആര്‍, ദ കശ്മീര്‍ ഫയല്‍സ്, ഗംഗുഭായി കത്തിയവാഡി, കാന്താര എന്നിവയും പാന്‍ നളിന്റെ 'ചെല്ലോ ഷോ' എന്ന ഗുജറാത്തി ചിത്രവുമാണ് ആദ്യ പട്ടികയിലുള്ളത് . ലോകത്തെ വിവിധ ഭാഷകളില്‍ നിന്നുള്ള 301 ചിത്രങ്ങളും ആദ്യ പട്ടികയിൽ മത്സരത്തിനുണ്ട് .

പ്രേക്ഷകര്‍ ഏറ്റെടുത്ത കന്നഡ ചലച്ചിത്രം 'കാന്താര' മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ചുരുക്ക പട്ടികയിലാണ് ഇടം നേടിയിട്ടുള്ളത്. സന്തോഷം പങ്കുവെച്ച് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയാണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

കഴിഞ്ഞ വർഷം ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ആര്‍ആര്‍ആര്‍. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനല്‍ സ്‍കോര്‍ കാറ്റഗറിക്കുള്ള ഓസ്‍കര്‍ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അടുത്തിടെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയിരുന്നു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കും ആർആര്‍ആര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. രാം ചരണും ജൂനിയർ എൻടിആറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു

ഓസ്കർ ആദ്യ പട്ടികയിലേക്ക് ആർആർആറും
കാന്താരയും കശ്മീർ ഫയൽസും  ഗംഗുഭായിയും
ഋഷബ് ഷെട്ടിയുടെ കന്നട ചിത്രം കാന്താരാ മലയാളത്തിലേക്കെത്തിച്ച് പൃഥ്വിരാജ്

വിവാദ ചിത്രം കശ്മീർ ഫയൽസ് ഓസ്കാർ പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച വിവരം പങ്കുവെച്ചു കൊണ്ട് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സിനിമയ്ക്ക് മഹത്തായ ഒരു വര്‍ഷമാണിതെന്നും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച ചിത്രത്തിനും നടനുമുള്ള ചുരുക്കപ്പട്ടികയിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത് . സന്തോഷം പങ്കുവെച്ച് അനുപം ഖേറും ട്വീറ്റ് ചെയ്തു.

ഓസ്കർ ആദ്യ പട്ടികയിലേക്ക് ആർആർആറും
കാന്താരയും കശ്മീർ ഫയൽസും  ഗംഗുഭായിയും
കാന്താരയിലെ വരാഹരൂപം ഗാനത്തിന് സ്റ്റേ; തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ പാട്ട് ഉപയോഗിക്കരുതെന്ന് കോടതി

ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. കാമാത്തിപ്പുര പശ്ചാത്തലമാകുന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് തിയറ്ററുകളില്‍ എത്തിയത്. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി സിനിമയായ ഛെല്ലോ ഷോ (ദ ലാസ്റ്റ് ഷോ) നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർ ആർ ആർ, ദ കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയായിരുന്നു ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായാത്.

ഓസ്കർ ആദ്യ പട്ടികയിലേക്ക് ആർആർആറും
കാന്താരയും കശ്മീർ ഫയൽസും  ഗംഗുഭായിയും
ഗുജറാത്തി ചിത്രം 'ഛെല്ലോ ഷോ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി; ആർആർആറിനെയും കശ്മീർ ഫയൽസിനെയും പിന്തള്ളി

ഓസ്‌കര്‍ പരിഗണനയ്ക്കുള്ള ആദ്യപട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പട്ടിക വ്യാഴാഴ്ച വോട്ടിനിടും, കമ്മിറ്റിയിലെ 9579 അംഗങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കുക. ജനുവരി 24 ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. മാർച്ച് 12 നാണ് 95-ാമത് ഓസ്‌കര്‍ അവാർഡ് ദാന ചടങ്ങ്.

logo
The Fourth
www.thefourthnews.in