ദാദാ സാഹിബ് ഫാൽക്കെ  ചലച്ചിത്രോത്സവം; പ്രോമിസിംഗ് ആക്ടറായി ഋഷഭ് ഷെട്ടി

ദാദാ സാഹിബ് ഫാൽക്കെ ചലച്ചിത്രോത്സവം; പ്രോമിസിംഗ് ആക്ടറായി ഋഷഭ് ഷെട്ടി

കാന്താരയിലെ പ്രകടനത്തിനാണ് പുരസ്കാരം
Updated on
1 min read

ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്ട ചലചിത്രോത്സവത്തിൽ പ്രോമിസിംഗ് ആക്ടറിനുള്ള പുരസ്കാരം കരസ്ഥമാക്കി ഋഷഭ് ഷെട്ടി. കാന്താരയിലെ പ്രകടനത്തിനാണ് പുരസ്കാരം. കന്നഡ ചലച്ചിത്ര മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഋഷഭിന് സാധിച്ചെന്നും ജൂറി വിലയിരുത്തി .

60 വയസ്സിന് മുകളിൽ പ്രായമുള്ള ഭൂതക്കോല കലാകാരന്മാർക്ക് കർണാടക സർക്കാർ പ്രതിമാസ അലവൻസ് പ്രഖ്യാപിച്ചതും കാന്താരയുടെ സ്വാധീനത്താലാണ് . ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടിയുടെ ഇത്തരം സംഭാവനകൾ കൂടി പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്

ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ബെംഗളൂരു രാജ്ഭവനിൽ വിരുന്നിൽ പങ്കെടുത്ത ചിത്രങ്ങൾ ഋഷഭ് പങ്കുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രചോദനമായിരുന്നു. പുതിയ ഇന്ത്യയ്ക്കും കർണാടകയുടെ പുരോഗതിക്കും സിനിമാ വ്യവസായത്തിനുള്ള പങ്ക് ചർച്ചയായെന്നും ഋഷഭ് കുറിച്ചിരുന്നു . കാന്താര ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ സൃഷ്‌ടിച്ച സ്വാധീനത്തെ കുറിച്ചും മോദി പരാമർശിച്ചതായി ഋഷഭ് കൂട്ടിച്ചേർത്തു.

16 കോടി മുതൽ മുടക്കി നിർമ്മിച്ച ചിത്രം 400 കോടിയിലധികം രൂപയാണ് തീയേറ്ററിൽ നിന്ന് നേടിയത്. ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാംഭാഗവും പ്രഖ്യാപിച്ചിരുന്നു. കാന്താര 2ന്റെ ചിത്രീകരണത്തിലാണ് ഋഷഭ്. 1990 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

logo
The Fourth
www.thefourthnews.in