ഇനി സൂപ്പർവില്ലൻ; എംസിയുവിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചെത്തുന്നു

ഇനി സൂപ്പർവില്ലൻ; എംസിയുവിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചെത്തുന്നു

2008ല്‍ അയണ്‍ മാൻ (ടോണി സ്റ്റാർക്ക്) എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി എംസിയുവിന്റെ ഭാഗമാകുന്നത്
Updated on
1 min read

മാർവല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് (എംസിയു) തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ. ഫന്റാസ്റ്റിക്ക് ഫോറിലെ പ്രതിനായകവേഷമായ ഡോക്ടർ ഡൂമായാണ് റോബർട്ട് ഡൗണി എത്തുന്നത്. അവഞ്ചേഴ്‌സ്: ഡൂംസ്‍‌ഡെ എന്നാണ് ചിത്രത്തിന്റെ പേര്. 2026 മേയിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

2027ല്‍ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ് എന്ന ചിത്രത്തിലും ഡോക്ടർ ഡൂമായി റോബർട്ട് ഡൗണി എത്തും. ഈ രണ്ട് ചിത്രങ്ങളും റൂസൊ സഹോദരന്മാരാണ് സംവിധാനം ചെയ്യുന്നത്.

ഡോക്ടർ ഡൂമിനെ സ്ക്രീനിലേക്ക് എത്തിക്കുകയാണെങ്കില്‍ ആ കഥാപാത്രമായിരിക്കും ഏറ്റവും സങ്കീർണമായതും രസകരമായതുമെന്ന് ജോ റൂസൊ പറഞ്ഞു. ഈ കഥാപാത്രം ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാവിനെ ആവശ്യമാണ്. വിക്ടർ വോണ്‍ ഡൂമായി എത്തുന്ന വ്യക്തിയെ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പ്രദർശിപ്പിക്കുന്നുവെന്ന് പറഞ്ഞായാരിന്നു ജോ റോബർട്ട് ഡൗണിയെ വേദിയിലേക്ക് ക്ഷണിച്ചത്.

ഇനി സൂപ്പർവില്ലൻ; എംസിയുവിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചെത്തുന്നു
ലങ്കയിലെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ 'പാരഡൈസ്', വേറിട്ടൊരു രാമായണ ആഖ്യാനം

2008ല്‍ അയണ്‍ മാൻ (ടോണി സ്റ്റാർക്ക്) എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി എംസിയുവിന്റെ ഭാഗമാകുന്നത്. എംസിയുവിന്റെ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിലൊന്നായി പിന്നീടത് മാറി. 2019 അവഞ്ചേഴ്‌സ് എൻഡ് ഗെയിമോടെയായിരുന്നു ടോണി സ്റ്റാർക്ക് എന്ന കഥാപാത്രം അവസാനിച്ചത്. കഥാപാത്രം ചിത്രത്തില്‍ മരിക്കുകയായിരുന്നു.

അവഞ്ചേഴ്‌സില്‍ ഇതുവരെ സൂപ്പർ ഹീറോയായി തിളങ്ങിയ റോബർട്ട് ഡൗണി പ്രതിനായക വേഷത്തിലെത്തുമെന്ന പ്രത്യേകതകൂടിയുണ്ട്. സ്റ്റാൻ ലീയും ജാക്ക് കിർബിയും ചേർന്ന് തയാറാക്കിയ കഥാപാത്രമാണ് ഡോക്ടർ ഡൂം.

logo
The Fourth
www.thefourthnews.in