അന്ധാധുനും ഉമ്റാവു ജാനും കന്നഡയിലേക്ക്; റീമേക്കിനൊരുങ്ങി രോഹിത് ഷെട്ടി

അന്ധാധുനും ഉമ്റാവു ജാനും കന്നഡയിലേക്ക്; റീമേക്കിനൊരുങ്ങി രോഹിത് ഷെട്ടി

മലയാളത്തില്‍ പൃഥിരാജ് നായകനായ ഭ്രമം ആണ് അന്ധാധുന്റെ റീമേക്ക് ചിത്രം
Updated on
1 min read

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ (2018), മുസാഫര്‍ അലിയുടെ ഉമ്റാവു ജാന്‍(1981) എന്നി ചിത്രങ്ങള്‍ കന്നഡയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി സംവിധായകന്‍ രോഹിത് ഷെട്ടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്‍വീര്‍ സിങ് നായകനായ 'സര്‍ക്കസ്' ആയിരുന്നു രോഹിത് ഷെട്ടി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രങ്ങളുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

തമിഴ്,തെലുങ്ക്,മലയാളം എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട അന്ധാധുന്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബോളിവുഡ് ചിത്രമാണ്. തമിഴിലേക്കായിരുന്നു അന്ധാധുന്‍ ആദ്യമായി റീമേക്ക് ചെയ്തത്. അന്ധാഗന്‍ എന്ന് പേരിട്ട ചിത്രം ത്യാഗരാജനാണ് തമിഴില്‍ സംവിധാനം ചെയ്തത്. തെലുങ്കില്‍ മാസ്റ്ററോ എന്നായിരുന്നു ചിത്രത്തിന്റെ പേര്. മലയാളത്തില്‍ പൃഥിരാജ് നായകനായ ഭ്രമം ആണ് അന്ധാധുന്റെ റീമേക്ക് ചിത്രം. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.മമ്ത, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, ശങ്കര്‍, ജഗദീഷ് എന്നിവരായിരുന്നു മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

1981 ല്‍ പുറത്തിറങ്ങിയ ഉമ്റാവു ജാന്‍ രേഖ നായികയായ ചിത്രമാണ്. പിന്നീട് 2006 ല്‍ ഐശ്വര്യറായ് നായികയായി ചിത്രത്തിന്റെ ആദ്യ റീമേക്ക് എത്തുകയും ചെയ്തു. ജെ പി ദത്തയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. വേശ്യാലയത്തില്‍ വില്‍ക്കപ്പെട്ട അമിറാന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉമ്റാവു ജാന്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in