പ്രേക്ഷകരെ 'രോമാഞ്ചം' കൊള്ളിച്ചു ; ചിത്രം 50 കോടി ക്ലബിലെത്തി
ഗപ്പിയുടെ അവസ്ഥയുണ്ടാകരുതെന്ന നിർമാതാവിന്റെ അഭ്യർത്ഥനയ്ക്ക് അപ്പുറം പ്രേക്ഷകരെ രസിപ്പിച്ച രോമാഞ്ചം 50 കോടി ക്ലബിലെത്തി. റിലീസ് ചെയ്ത് 24 -ാം ദിവസമാണ് ചിത്രം 50 കോടി ക്ലബിലെത്തുന്നത് . വലിയ പ്രമോഷൻസ് ഒന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വൻ വിജയമായത്
കഴിഞ്ഞ വർഷം തന്നെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് നേരത്തെ പല തവണ മാറ്റിവച്ചിരുന്നു . സൂപ്പർതാരങ്ങളില്ലാതെ നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമെന്ന നിലയിൽ ആദ്യഘട്ടത്തിൽ വിതരണക്കാരെ കിട്ടാനും ബുദ്ധിമുട്ടി. ഇത്തരത്തിൽ വലിയ പ്രതിസന്ധികൾക്കൊടുവിലാണ് രോമാഞ്ചം തീയേറ്ററുകളിലെത്തിയത്. ചിത്രം മലയാള സിനിമയുടെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് കൂടിയാണ്
രണ്ടുകോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക് .മലയാളി പ്രേക്ഷകർ ഗപ്പിയുടെ കടം വീട്ടിയതാണ് രോമാഞ്ചത്തിന്റ വിജയമെന്നും ആരാധകർ പറയുന്നു .
ഇതുവരെ 30 കോടി രൂപയാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. സൗബിന്‍ സാഹിര്‍ , അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു മാധവനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡി ഹൊറർ ജോണറിലുള്ള ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തേക്കുമെന്നും സൂചനയുണ്ട്