'ഗജിനിയില്‍ സൽമാൻ ഖാനെയായിരുന്നു മുരുഗദോസിന് താത്പര്യം', ആമിറെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രദീപ് റാവത്ത്

'ഗജിനിയില്‍ സൽമാൻ ഖാനെയായിരുന്നു മുരുഗദോസിന് താത്പര്യം', ആമിറെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രദീപ് റാവത്ത്

ഗജിനിയുടെ ഹിന്ദി പതിപ്പിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സല്‍മാന്‍ ഖാനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് റാവത്ത്
Updated on
1 min read

തമിഴില്‍ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് സൂര്യ നായകനായ ഗജിനി. ചിത്രത്തിന്റെ ഹിന്ദി പതിപ്പും വിജയമായിരുന്നു. ഗജിനിയുടെ ഹിന്ദി പതിപ്പിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സല്‍മാന്‍ ഖാനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് റാവത്ത്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

''എനിക്ക് ഗജിനി ഹിന്ദിയില്‍ ചെയ്യണമെന്ന് മുരുഗദോസ് എപ്പോഴും പറയുമായിരുന്നു. സല്‍മാന്‍ ഖാന്‍ പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. മുരുഗദോസ് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കില്ല. അന്ന് അത്ര പ്രശസ്തനുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവരോടും മാന്യമായി പെരുമാറുന്ന ആമിര്‍ ആയിരിക്കും ഈ റോളിലേക്ക് ശരിയായ ആളെന്ന് ഞാന്‍ കരുതി. കഴിഞ്ഞ 25 വര്‍ഷമായി ആമിര്‍ ആരോടും ആക്രോശിക്കുന്നതോ ചീത്തവിളിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ആരേയും അപമാനിക്കുകയോ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, സല്‍മാന്‍ അനാവശ്യമായ സങ്കീര്‍ണതകളുണ്ടാകുമെന്ന് ഞാന്‍ കരുതി'', അദ്ദേഹം പറഞ്ഞു.

'ഗജിനിയില്‍ സൽമാൻ ഖാനെയായിരുന്നു മുരുഗദോസിന് താത്പര്യം', ആമിറെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രദീപ് റാവത്ത്
പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം; ബ്ലോക്ക് ബസ്റ്റർ സിനിമകളെ കടത്തിവെട്ടി റെക്കോർഡുമായി ഗുരുവായൂരമ്പല നടയില്‍

2005-ലാണ് സൂര്യ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗജിനി റിലീസായത്. അസിന്‍ ആയിരുന്നു ചിത്രത്തിലെ നായിക. സൂര്യയ്ക്ക് വന്‍ ആരാധകരെ സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. 2008-ലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസായത്. അസിന്‍ തന്നെയായിരുന്നു ഇതിലേയും നായിക. തമിഴ് ഗജിനിയില്‍ പ്രധാന കഥാപാത്രമായി നയന്‍താരയും എത്തിയിരുന്നു. പ്രദീപ് റാവത്ത് തന്നെയാണ് രണ്ട് ചിത്രങ്ങളിലും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in