ശകുന്തള വരാന്‍ സമയമായില്ല; മൂന്നാമതും റിലീസ് മാറ്റി 
ശാകുന്തളം

ശകുന്തള വരാന്‍ സമയമായില്ല; മൂന്നാമതും റിലീസ് മാറ്റി ശാകുന്തളം

പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
Updated on
1 min read

സാമന്തയും ദേവ് മോഹനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ശാകുന്തളത്തിന്റെ റിലീസ് മാറ്റിവെച്ചു. നേരത്തെ റിലീസ് പ്രഖ്യാപിച്ച ഫെബ്രുവരി 17 ന് ചിത്രം പ്രദര്‍ശനത്തിനെത്തില്ലെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇപ്പോള്‍ മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്.

''ഫെബ്രുവരി 17 ന് ശാകുന്തളം റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഖേദപൂര്‍വം അറിയിക്കുന്നു. പുതിയ റിലീസ് തീയതി ഞങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും'' ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത്. ചിത്രം 2022 നവംബര്‍ 4 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രം 3ഡി യില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതിനാല്‍ ചിത്രം 2023 ഫെബ്രുവരി 17 ലേക്ക് മാറ്റുകയായിരുന്നു.

ശകുന്തള വരാന്‍ സമയമായില്ല; മൂന്നാമതും റിലീസ് മാറ്റി 
ശാകുന്തളം
'ശാകുന്തളം' ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ വികാരാധീനയായി സാമന്ത

മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രം 3ഡിയിലും റിലീസ് ചെയ്യും. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായാണ് ചിത്രം 3ഡിയിലും റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, കബീര്‍ ബേദി, മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗുണശേഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഗുണശേഖര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമ തെലുങ്ക്,മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസിനെത്തുക

logo
The Fourth
www.thefourthnews.in