ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയാണ്; അനുഭവങ്ങൾ തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയാണ്; അനുഭവങ്ങൾ തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

പ്രസവശേഷം ശരീരം എങ്ങനെ ഇരിക്കണം എന്നതിന് നിയമമില്ലെന്നും സമീറ
Updated on
1 min read

ശരീരഭാരം കാരണം നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സമീറ റെഡ്ഡി. പ്രസവശേഷമുണ്ടായ ശരീരഭാരത്തിന്റെ പേരിൽ ഇന്നും ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്ന് താരം പറയുന്നു. ഇത്തരത്തിലുള്ള കമന്റുകളിൽ തളരാതെ പിടിച്ചു നിൽക്കുന്ന സ്ത്രീകൾ അഭിനന്ദനമർ​ഹിക്കുന്നുവെന്നും സമീറ വ്യക്തമാക്കി.

ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയാണ്; അനുഭവങ്ങൾ തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
'ഈ ഉലകിൻ രാപ്പകലിൻ ഞാൻ തേടുമീ'; കിങ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം പുറത്ത്

ഓരോ ശരീരവും വ്യത്യസ്തമാണ്. ഒരു സ്ത്രീ അമ്മയാകുന്ന സമയത്ത് അവരുടെ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയായി കാണണം. വൈകാരികമായും ശാരീരികമായും സുഖം പ്രാപിക്കാൻ സമയം ആവശ്യമാണ്. അത് വളരെ പ്രയാസമുള്ള സമയമാണ്. പ്രസവശേഷം ശരീരം എങ്ങനെ ഇരിക്കണം എന്നതിന് നിയമമൊന്നുമില്ലെന്നും താരം പറഞ്ഞു.

ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയാണ്; അനുഭവങ്ങൾ തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
ഗരുഡൻ ചിത്രീകരണം പൂർത്തിയായി; നിയമയുദ്ധത്തിന് ഒരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും

ബോഡി ഷെയ്മിങ്ങിനെതിരായ നിരവധി വീഡിയോകള്‍ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് സമീറ. താരത്തിന്റെ ആധാർ കാർഡ് പരിശോധിച്ച ശേഷം ഒരിക്കൽ എയർപോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞ വാചകം സമീറ ഇന്നും ഓർക്കുന്നു. 'ആപ് ബൊഹൊത് ബദൽ ചുകേ ഹോ' (താങ്കൾ ഒരുപാട് മാറിയിരിക്കുന്നു) എന്നാണ് അദ്ദേഹം സമീറയോട് പറഞ്ഞത്. അയാളുടെ വാക്കുകളിൽ അന്ന് വിഷമം തോന്നിയിരുന്നു. എന്നാൽ മകനെ പ്രസവിച്ച ശേഷം കുറേക്കൂടി മാറ്റങ്ങൾ ശരീരത്തുണ്ടായി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ആ സെക്യൂരിറ്റി ജീവനക്കാരനെ സംബന്ധിച്ചിടത്തോളം അയാൾ അയാളുടെ അഭിപ്രായമാണ് പറഞ്ഞത്. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ ഉച്ചത്തിൽ പറയാൻ അവകാശമുണ്ടെന്നും സമീറ പറയുന്നു.

ഒരു സ്ത്രീ അമ്മയാകുമ്പോൾ ശരീരത്ത് വരുന്ന മാറ്റങ്ങൾ സാധാരണയാണ്; അനുഭവങ്ങൾ തുറന്നുപറഞ്ഞ് സമീറ റെഡ്ഡി
"സിനിമ മാത്രമാണോ നമ്മുടെ സൗഹൃദം? ":ബീസ്റ്റിന്റെ പരാജയത്തിന് ശേഷമുള്ള വിജയ്‌യുടെ പ്രതികരണം പങ്കുവെച്ച് നെൽസൺ

കാലക്രമേണ ഇത്തരം കാര്യങ്ങളോടൊക്കെ പൊരുത്തപ്പെടാൻ പഠിച്ചെന്നും ഈ സമയങ്ങളിൽ തനിക്ക് നിരന്തരം പിന്തുണ നൽകിയതിന് ഭർത്താവിനോട് ബഹുമാനമുണ്ടെന്നും സമീറ പറയുന്നു. ആളുകളുടെ മനസ്സിൽ സൃഷ്ടിച്ച പ്രതിച്ഛായ കൊണ്ടാണ് അവർ നമ്മളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നതെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ആളുകളുടെ നിഷ്കളങ്കതയാണ് അവരെ ഇതെല്ലാം പറയാൻ പ്രേരിപ്പിക്കുന്നതെന്നും അതുകൊണ്ട് എല്ലാം ക്ഷമിക്കണമെന്നുമുള്ള ഭർത്താവിന്റെ വാക്കുകൾ സമീറ ഇന്നും ഓർക്കുന്നു. അക്ഷയ് വർദയാണ് സമീറയുടെ ഭർത്താവ്. ഹൻസ്, നൈറ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് സമീറ.

logo
The Fourth
www.thefourthnews.in