മേനോൻ ഒഴിവാക്കി നടി സംയുക്ത

മേനോൻ ഒഴിവാക്കി നടി സംയുക്ത

സോഷ്യൽ മീഡിയ ഹാൻഡിസിലും പേര് മാറ്റി
Updated on
1 min read

പേരിലെ മേനോൻ ഒഴിവാക്കി നടി സംയുക്ത . ഇനി മുതൽ പേരിനൊപ്പം മേനോൻ ഇല്ലെന്നും സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്തെന്നും സംയുക്ത പറഞ്ഞു . തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത നിലപാട് വ്യക്തമാക്കിയത്

ധനുഷിനൊപ്പമുള്ള പുതിയ ചിത്രം വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം .

ലില്ലി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തിയത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം തീവണ്ടിയായിരുന്നു. ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം സൂപ്പർഹിറ്റായതോടെയാണ് സംയുക്ത ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് എടക്കാട് ബറ്റാലിയൻ , വെള്ളം , കടുവ തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ അന്യഭാഷ സിനിമകളിലേക്കും ചേക്കേറിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വാത്തി. ധനുഷ് ചിത്രം വാത്തി ഈ മാസം 17 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in