'പേര് മാറ്റിയത് കൊണ്ട് കാര്യമില്ല, ചെയ്ത ജോലിയോട് ആത്മാർത്ഥത കാണിക്കണം' ; സംയുക്തയ്‌ക്കെതിരെ
ഷൈൻ ടോം ചാക്കോ

'പേര് മാറ്റിയത് കൊണ്ട് കാര്യമില്ല, ചെയ്ത ജോലിയോട് ആത്മാർത്ഥത കാണിക്കണം' ; സംയുക്തയ്‌ക്കെതിരെ ഷൈൻ ടോം ചാക്കോ

സംയുക്തയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകി ബൂമറാങ് നിർമ്മാതാവ്
Updated on
1 min read

നടി സംയുക്തയെ രൂക്ഷമായി വിമർശിച്ച് ഷൈൻ ടോം ചാക്കോയും ബൂമറാങ് ചിത്രത്തിന്റെ നിർമാതാവും . ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുക്കാത്തിനാണ് വിമർശനം. പേരിലെ മേനോനോ നായരോ മാറ്റിയിട്ട് കാര്യമില്ല, മേനോൻ ആയാലും നായരായാലും ക്രിസ്ത്യൻ ആയാലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഇല്ലെങ്കിൽ എന്തുകാര്യം എന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്ന ശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ലെന്ന് പറയുന്നു. ചെറിയ സിനിമകളിലൂടെയാണ് വലിയ ചിത്രങ്ങളിലേക്ക് എത്തിയതെന്ന് മറക്കരുതെന്നും ഷൈൻ ഓർമിച്ചു

സംയുക്തയ്ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിട്ടുണ്ടെന്ന് നിർമാതാവും പറഞ്ഞു. വേറെ ചിത്രങ്ങളുടെ തിരക്ക് കൊണ്ട് സമയമില്ലെന്ന് പറഞ്ഞാൽ മനസിലാക്കാം. എന്നാൽ സംയുക്തയെ വിളിച്ചപ്പോൾ താൻ ഇപ്പോൾ 35 കോടിയൊക്കെയുള്ള ചിത്രങ്ങളാണ് ചെയ്യുന്നതെന്നും അതിനൊക്കെ മാസ്സീവ് റിലീസാണെന്നുമാണ് പറഞ്ഞത്. മലയാള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഹൈദരാബാദിൽ സെറ്റിലാകുകയാണ് . അതിനാൽ ചെറിയ ചിത്രങ്ങൾക്കായി വരാനാകില്ലെന്ന് സംയുക്ത പറഞ്ഞതെന്നും നിർമാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

'പേര് മാറ്റിയത് കൊണ്ട് കാര്യമില്ല, ചെയ്ത ജോലിയോട് ആത്മാർത്ഥത കാണിക്കണം' ; സംയുക്തയ്‌ക്കെതിരെ
ഷൈൻ ടോം ചാക്കോ
മേനോൻ ഒഴിവാക്കി നടി സംയുക്ത

ചിത്രീകരണ സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ടെന്നും കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും നിർമാതാവ് പറഞ്ഞു. ഇതുപോലെയുള്ളവരുടെ മനോഭാവം സിനിമയെ തകർക്കാനേ ഉപകരിക്കൂവെന്നും നിർമാതാവ് കുറ്റപ്പെടുത്തി

മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ തൗഫീഖ് ആര്‍ അജിത്ത് മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‌റെ നിര്‍മ്മാണം

logo
The Fourth
www.thefourthnews.in