ലിയോയിലെ കൊടൂരവില്ലൻ ഇനി മലയാളത്തിൽ; കത്തനാരിൽ അഭിനേതാവായി സാൻഡി മാസ്റ്റർ

ലിയോയിലെ കൊടൂരവില്ലൻ ഇനി മലയാളത്തിൽ; കത്തനാരിൽ അഭിനേതാവായി സാൻഡി മാസ്റ്റർ

സാൻഡി മാസ്റ്ററുടെ ലിയോ എന്ന ചിത്രത്തിലെ പ്രകടനം കരിയറിലെ തന്നെ ടേർണിങ് പോയിന്റ് ആയിരുന്നു
Updated on
1 min read

തമിഴിലെ തിരക്കേറിയ കൊറിയോഗ്രാഫർമാരിൽ ഒരാളായ സാൻഡി അഭിനയ രംഗത്തും തന്റെ മികവ് തെളിയിക്കുന്നുണ്ട്. ലിയോ എന്ന ചിത്രത്തിലൂടെ അഭിനേതാവായി തിളങ്ങിയ സാൻഡി മാസ്റ്റർ മലയാളികൾക്കും സുപരിചിതനാണ്. സാൻഡിയുടെ ജന്മദിനത്തിന് മലയാളികൾക്ക് ഒരു സർപ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സാൻഡി മാസ്റ്റർ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. റോജിൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാരിലൂടെയാണ് സാൻഡി മാസ്റ്റർ മലയാളത്തിൽ ആദ്യമായി എത്തുന്നത്. താരത്തിന്റെ ജന്മദിനമായ ജൂലായ് 5 ന് ആശംസ കാർഡും കത്തനാർ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കൊറിയോഗ്രാഫറായി കരിയർ ആരംഭിച്ച സാൻഡി മാസ്റ്റർ നിരവധി സിനിമകളിൽ ചെറിയ റോളുകളിൽ എത്തിയിരുന്നെങ്കിലും ലിയോ എന്ന ചിത്രത്തിലെ പ്രകടനം കരിയറിലെ തന്നെ ടേർണിങ് പോയിന്റ് ആയിരുന്നു.

ലിയോയിലെ കൊടൂരവില്ലൻ ഇനി മലയാളത്തിൽ; കത്തനാരിൽ അഭിനേതാവായി സാൻഡി മാസ്റ്റർ
'യുവ അഭിനേതാക്കള്‍ പ്രതിഫലം ഉയർത്തുന്നു, സിനിമകള്‍ പ്രതിസന്ധിയില്‍'; 'അമ്മ'യെ സമീപിച്ച് നിർമാതാക്കള്‍
ജയസൂര്യ - കത്തനാര്‍
ജയസൂര്യ - കത്തനാര്‍

മൂന്നിലധികംവർഷത്തോളം മറ്റൊരു സിനിമയും ഏറ്റെടുക്കാതെയാണ് നടൻ ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്യതിരുന്നു.

ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് കത്തനാർ. പീരിയോഡിക് ഫാന്റസി ഹൊറർ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് നിരവധി നാളത്തെ ഗവേഷണത്തിനൊടുവിൽ ഡോ. ആർ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലിയോയിലെ കൊടൂരവില്ലൻ ഇനി മലയാളത്തിൽ; കത്തനാരിൽ അഭിനേതാവായി സാൻഡി മാസ്റ്റർ
'പിരിയുമ്പോൾ ഒരു സങ്കടമുണ്ടാവും, അല്‍പം സങ്കടത്തോടെ ഞാനും പോകുന്നു'; L360 ക്ക് ഷെഡ്യൂൾ ബ്രേക്ക്, വീഡിയോ

അനുഷ്‌ക ഷെട്ടി നായികയാവുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം. കത്തനാരിന്റെ ആദ്യഭാഗം 2024 അവസാനത്തോടെ റിലീസ് ആയേക്കുമെന്നാണ് സൂചന.

വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കസ്റ്റം-ബിൽഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂർണമായി നടന്നത്. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇന്തോനേഷ്യൻ, ജാപ്പനീസ് തുടങ്ങി 17 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.

logo
The Fourth
www.thefourthnews.in