ദളപതി 67 ന്റെ ആദ്യവിവരങ്ങൾ പുറത്ത് ; പ്രിയ ആനന്ദും സഞ്ജയ് 
ദത്തും ചിത്രത്തിൽ

ദളപതി 67 ന്റെ ആദ്യവിവരങ്ങൾ പുറത്ത് ; പ്രിയ ആനന്ദും സഞ്ജയ് ദത്തും ചിത്രത്തിൽ

നിർമ്മാണ കമ്പനിയാണ് വിവരങ്ങൾ പുറത്തുവിട്ടത്
Published on

ലോകേഷ് - വിജയ് ചിത്രത്തെ കുറിച്ചുളള ആദ്യ വിവരങ്ങൾ പുറത്ത് . ബോളിവുഡ് താരം സഞ്ജയ് ദത്തും തെന്നിന്ത്യൻ താരം പ്രിയ ആനന്ദും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായി . നിർമ്മാണ കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് വിവരങ്ങൾ പുറത്തുവിട്ടത്. സഞ്ജയ് ദത്തിന്റെ പോസ്റ്റർ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്

ജനുവരി 2 നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. രണ്ടാം ഷെഡ്യൂൾ അടുത്ത ദിവസം കശ്മീരിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിജയും സംഘവും വിമാനത്താവളത്തിൽ നിൽക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്

ഒരിടവേളയ്ക്ക് ശേഷം ലോകേഷിന്‌റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇന്നലെ സജീവമായിട്ടുണ്ട്.

വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ലോകേഷ് തിരിച്ചെത്തിയത്

ത്രിഷ , മൻസൂർ അലിഖാൻ , അർജ്ജുൻ സർജ, തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന

logo
The Fourth
www.thefourthnews.in