മാമന്നന് പിന്നാലെ പോർ തൊഴിലും ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മാമന്നന് പിന്നാലെ പോർ തൊഴിലും ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

തീയേറ്ററിലെ വലിയ വിജയത്തിന് പിന്നാലെയാണ് പോർ തൊഴിൽ ഒടിടിയിലെത്തുന്നത്
Updated on
1 min read

ഉദയനിധി സ്റ്റാലിൻ - വടിവേലു ചിത്രം മാമന്നന് പിന്നാലെ ശരത് കുമാറും അശോക് സെൽവനും പ്രധാന വേഷത്തിലെത്തിയ ക്രൈം ത്രില്ലർ, പോർ തൊഴിലും ഒടിടിയിലേക്ക്. ചിത്രം ഓഗസ്റ്റ് പതിനൊന്ന് മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും

തീയേറ്ററിൽ അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ചാണ് പോർ തൊഴിൽ ഒടിടിയിലേക്ക് എത്തുന്നത്. ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപ കളക്ഷൻ ലഭിച്ച പോർ തൊഴിൽ കേരളത്തിലും ഹിറ്റായിരുന്നു. നവാഗതനായ വിഘ്‍നേശ് രാജയാണ് സംവിധാനം. വിഘ്നേശും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്

മാമന്നന് പിന്നാലെ പോർ തൊഴിലും ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമ ഫോണിൽ പകർത്തിയാൽ 3 വര്‍ഷം തടവ്, നിര്‍മാണച്ചെലവിന്റെ 5 ശതമാനം പിഴ; ബിൽ പാസാക്കി രാജ്യസഭ

മലയാളി താരം നിഖില വിമൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയപ്പോൾ ജേക്ക്സ് ബിജോയ് സംഗീത സംവിധായകനായും ചിത്രത്തിന്റെ ഭാഗമായി. അപ്ലോസ് എന്റര്‍ടെയ്ൻമെന്റിസിന്റെയും ഇ ഫോർ എക്സ്പിരിമെന്റ്സിന്റെയും ബാനറിൽ മീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്

logo
The Fourth
www.thefourthnews.in