'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം';
മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ

'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം'; മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ

മലയാളിയായ ജയമോഹൻ ഒഴിമുറി’, ‘കാഞ്ചി’, ‘വണ്‍ ബൈ റ്റു’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ്.
Updated on
1 min read

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തെയും മലയാള സിനിമയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത തമിഴ്, മലയാളം സിനിമകളുടെ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജയമോഹൻ. ‘മഞ്ഞുമ്മല്‍ ബോയ്‌സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് ജയമോഹൻ സിനിമയെയും കേരളത്തെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചത്.

'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം';
മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ
എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം

മലയാളികൾ വിനോദ സഞ്ചാരത്തിനായി പോകുന്നത് മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ വേണ്ടിയാണ്, അവർക്ക് സാമാന്യ ബോധമോ സാമൂഹികബോധമോ തൊട്ട് തീണ്ടിയിട്ടില്ല എന്ന് ജയമോഹൻ പറയുന്നു. മഞ്ഞുമ്മല്‍ ബോയ്സ് അലോസരപ്പെടുത്തിയെന്നും മറ്റ് മലയാള ചിത്രങ്ങളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണെന്നും ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തും കണ്ടിട്ടുണ്ട്. അവര്‍ക്ക് മലയാളം മാത്രമാണ് അറിയുക. മറ്റുള്ളവര്‍ അവരുടെ ഭാഷ അറിയണം എന്ന തരത്തിലായിരിക്കും അവരുടെ പ്രതികരണം. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കുക എന്നത് പോലും വെല്ലുവിളിയാണ്. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങളെ കാണാം. വിവാഹ ചടങ്ങില്‍ വരന്‍ തന്നെ ഛര്‍ദ്ദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും മലയാളികളെ അടച്ചാക്ഷേപിച്ച് മോഹനന്‍ പറയുന്നു.

'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം';
മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ
'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു

പിന്നാലെയാണ് മലയാള സിനിമ മേഖലയ്ക്ക് എതിരായ വിമര്‍ശനം. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘം മലയാള സിനിമയുടെ കേന്ദ്രബിന്ദുവായിമാറി. മുന്‍നിര താരങ്ങള്‍ പോലും മയക്കുമരുന്ന് കേസില്‍ കുടുങ്ങുന്നു. ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവല്‍കരിക്കുന്ന സിനിമകള്‍ മലയാളത്തില്‍ പതിവായി. കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകള്‍ പേരെടുത്ത് പറഞ്ഞ് മോഹനന്‍ പറയുന്നു. കേരളത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ടെങ്കില്‍ ഈ സിനിമാക്കാര്‍ക്കെതിരെ നേരിട്ട് നടപടിയെടുക്കണെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെടുന്നു. മലയാളിയായ ജയമോഹൻ ഒഴിമുറി’, ‘കാഞ്ചി’, ‘വണ്‍ ബൈ റ്റു’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ്.

logo
The Fourth
www.thefourthnews.in