സെക്ഷൻ 306 ഐപിസിയിലെ ഗാനമെത്തി ; സതിയുണരുന്നു ചിതയിൽ നിന്നും …

സെക്ഷൻ 306 ഐപിസിയിലെ ഗാനമെത്തി ; സതിയുണരുന്നു ചിതയിൽ നിന്നും …

കൈതപ്രം വിശ്വനാഥൻ അവസാനമായി ഈണം നൽകിയ ഗാനം
Updated on
1 min read

നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന സെക്ഷൻ 306 ഐപിസിയിലെ ആദ്യഗാനമെത്തി . സതിയുണരുന്നു ചിതയിൽ നിന്നും എന്ന ഗാനമാണ് റിലീസ് ചെയ്തത് .

പി ജയചന്ദ്രനും ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖാ വാര്യരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ഈണം നൽകിയത് കൈതപ്രം വിശ്വനാഥനാണ്. അദ്ദേഹം അവസാനമായി ഈണം നൽകിയ ഗാനം കൂടിയാണിത്. ശ്രീ വർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത്‌ വർമ്മയാണ് നിർമാണം.

യുവ എഴുത്തുകാരിയുടെ ആത്മഹത്യയും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജി പണിക്കർ , രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ

logo
The Fourth
www.thefourthnews.in