ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, ശ്രീകുമാർ മേനോൻ,  തുളസീദാസ്; ലൈംഗികാരോപണവുമായി നടിമാർ

ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, ശ്രീകുമാർ മേനോൻ, തുളസീദാസ്; ലൈംഗികാരോപണവുമായി നടിമാർ

തന്നെ ഉപദ്രവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് നടി മിന്നു മുനീറിന്റെ വെളിപ്പെടുത്തല്‍
Updated on
2 min read

മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി രണ്ട് നടിമാർ കൂടി രംഗത്ത്. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് മിനു മുനീറിന്റെയും മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെയും ആരോപണം.

ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെരെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മിനു മുനീറിന്റെ വെളിപ്പെടുത്തല്‍. ഉപദ്രവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് വെളിപ്പെടുത്തല്‍.

2008ല്‍ പുറത്തിറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനിൽവച്ച് റെസ്റ്റ് റൂമിൽ പോയിവരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നാണ് ആരോപണം. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി ആരോപിച്ചു.

അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്കു വിളിപ്പിച്ചശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. ഫോം പൂരിപ്പിച്ചുകൊണ്ടിരിക്കെ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചുവെന്നും പെട്ടെന്ന് താൻ ഫ്ലാറ്റിൽനിന്ന് ഇറങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു.

മുകേഷ് കലണ്ടർ എന്ന സിനിമ സെറ്റില്‍വെച്ച് കടന്നുപിടിച്ചുവെന്നും ഫോണിൽ വിളിച്ചു മോശമായി പെരുമാറിയെന്നും നടി പറഞ്ഞു. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചുവെന്നാണ് മണിയൻപിള്ള രാജുവിനെതിരായ ആരോപണം. രാജുവിൽനിന്നുണ്ടായ മോശം അനുഭവം ആ സമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് പറഞ്ഞിരുവെന്നും മിന്നു പറഞ്ഞു. ഇക്കാര്യം ഗായത്രി മാധ്യമങ്ങളോട് ശരിവെച്ചു.

"മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാൻ തുടർന്നും സിനിമയില്‍ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു," നടി കുറിച്ചു.

"ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാൻ. ഹീനമായ പ്രവൃത്തികള്‍ ചെയ്തവർക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്," നടി കൂട്ടിച്ചേർത്തു.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞു നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. നേരിട്ടു കണ്ട് സംസാരിച്ച ശേഷം നല്ല റോൾ തിരഞ്ഞെടുക്കാമെന്നും സംവിധായകനുണ്ടെന്നും പറഞ്ഞാണ് തന്നോട് മോശമായി പെരുമാറിയതെന്നും യുവതി പറഞ്ഞു.

സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും യുവതി സമാന ആരോപണമുയർത്തി. ചർച്ച കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നു പറഞ്ഞാണ് എറണാകുളം ക്രൗൺ പ്ലാസയിലേക്കു തന്നെ വിളിച്ചുവരുത്തിയതെന്നും ഇരു സംഭവങ്ങളും തന്നെ മാനസികമായി തളർത്തിയെന്നും യുവതി പറഞ്ഞു.

അതിനിടെ, സംവിധായകൻ തുളസിദാസിനെതിരെ നടി ശ്രീദേവിക താരസംഘടന നൽകിയ പുറത്തുവന്നു. 2006ൽ അമ്മയ്ക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയുടെ സെറ്റിൽവെച്ച് ദുരനവുമുണ്ടായെന്നാണ് വെളിപ്പെടുത്തൽ. രാത്രിയിൽ ഹോട്ടൽ മുറിയുടെ വാതിലിൽ തുടർച്ചയായി മുട്ടിവിളിച്ചു. പേടിച്ച് റിസപ്ഷനിൽ വിളിച്ചുചോദിച്ചപ്പോൾ സംവിധാകയനാണെന്നു പറഞ്ഞു. ഇതുസംബന്ധിച്ച് 2018ൽ ഇ-മെയിൽ വഴി അമ്മ പ്രസിഡന്റിനു വീണ്ടും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശ്രീദേവിക വെളിപ്പെടുത്തി.

അതേസമയം, വെളിപ്പെടുത്തലുകളും ഇനിയുമുണ്ടാകുമെന്നും പിന്നിൽ പല താല്പര്യങ്ങൾ ഉണ്ടാകുമെന്നും മണിയൻ പിള്ള രാജു പറഞ്ഞു. പണം കിട്ടാൻ വേണ്ടിയും അവസരം കിട്ടാത്തതിൽ ദേഷ്യമുള്ളവരും ആരോപണവുമായി വരും. അതിനാൽ ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം നിഷേധിക്കുന്ന തരത്തിലായിരുന്നു ബാബുരാജിന്റെയും പ്രതികരണം. അടുത്ത വെളിപ്പെടുത്തൽ തനിക്കെതിരെയായിരിക്കുമെന്ന് അറിയാമായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, ശ്രീകുമാർ മേനോൻ,  തുളസീദാസ്; ലൈംഗികാരോപണവുമായി നടിമാർ
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഏഴംഗ സംഘത്തെ നിയോഗിച്ചു, നീക്കം സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ

അതിനിടെ, നാളെ കൊച്ചിയില്‍ ചേരാനിരുന്ന അമ്മ സംഘടനയുടെ നിര്‍ണായക എക്‌സിക്യൂട്ടിവ് യോഗം മാറ്റി. മോഹൻലാലിന്റെ സൗകര്യംമൂലമാണു യോഗം മാറ്റിയത്. ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണു യോഗം ചേരാനിരുന്നത്.

ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയിലാകും യോഗം ചേരുക. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചര്‍ച്ചകളുമാണ് പ്രധാന അജണ്ട.

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കുശേഷം റൂമിലേക്കു വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയുംലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് സിദ്ധിഖിനെതിരെ യുവനടി രേവതി സമ്പത്ത് ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗികചേഷ്ടകള്‍ കാണിച്ചതായും യുവനടി കൂട്ടിച്ചേർത്തു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും നടി പറഞ്ഞു.

logo
The Fourth
www.thefourthnews.in