ലോകത്തെ സ്വാധീനിച്ച 100 പേർ; ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി ഷാരൂഖ് ഖാനും രാജമൗലിയും

ലോകത്തെ സ്വാധീനിച്ച 100 പേർ; ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി ഷാരൂഖ് ഖാനും രാജമൗലിയും

ആശംസകളുമായി ബോളിവുഡ്
Updated on
1 min read

ലോകത്തെ സ്വാധീനിച്ച 100 പേരുടെ ടൈം മാഗസിൻ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് രണ്ടുപേർ മാത്രം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ എസ് എസ് രാജമൗലിയുമാണ് പട്ടികയിൽ ഇടം നേടിയത്. ഇരുവർക്കും പുറമെ, പെഡ്രോ പാസ്കൽ, ജെന്നിഫർ കൂലിഡ്ജ്, മോഡലായ ബെന്ന ഹദീദ് എന്നിവരും പട്ടികയിൽ ഇടം നേടി.

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം പഠാനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സമയത്താണ് ഷാരൂഖ് പട്ടികയിൽ ഇടം നേടുന്നത്. രാജമൗലിയുടെ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന പാട്ടിലൂടെയാണ് ആദ്യമായി ഒരു ഇന്ത്യൻ ചിത്രത്തിലെ ഗാനത്തിന് ഓസ്കർ ലഭിച്ചത്

ടൈം മാഗസിന്റെ മുഖചിത്രത്തിലും ഷാരൂഖാൻ ഇടം നേടിയിട്ടുണ്ട്. റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഷാരൂഖിന്റെ ചിത്രമാണ് മാഗസിൻ കവറിൽ കാണാൻ കഴിയുക. പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഷാരൂഖ് ഖാന് ആശംസകൾ അറിയിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ രംഗത്തെത്തി.

"ഷാരൂഖ് ഖാനെ ആദ്യമായി കണ്ട നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. കുറെ സ്വപ്നങ്ങളും ഒരു സ്യൂട്ട്കേസുമായാണ് ബംഗളൂരുവില്‍ നിന്ന് ഞാന്‍ മുംബൈയിലെത്തുന്നത്. എന്റെ ഓർമ്മയിലെ അടുത്ത നിമിഷം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലിരിക്കുന്നതാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലേക്ക് എനിക്ക് റോൾ ലഭിച്ചിരുന്നു. ഇപ്പോൾ 16 വർഷങ്ങൾ പിന്നിട്ടു. ഞങ്ങൾക്കിടയിലെ സ്നേഹവും പരസ്പര വിശ്വാസവുമാണ് ഞങ്ങളുടെ ബന്ധം ദൃഢമാക്കി നിർത്തുന്നത്. അദ്ദേഹം എപ്പോഴും ഒരു മികച്ച നടനാണ്. എന്നാൽ, അതിനുമപ്പുറം അദ്ദേഹത്തിന്റെ മനസും കാഴ്ചപ്പാടുകളും എന്തും ഏറ്റെടുക്കാനുള്ള ധൈര്യവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഷാരുഖ് ഖാൻ എന്ന പ്രതിഭാസത്തെ വിവരിക്കാൻ 150 വാക്കിന്റെ കുറിപ്പ് പോരാതെവരും" ദീപിക തന്റെ അഭിനന്ദന കുറിപ്പിൽ കുറിച്ചു.

ലോകത്തെ സ്വാധീനിച്ച 100 പേർ; ടൈം മാഗസിൻ പട്ടികയിൽ ഇടം നേടി ഷാരൂഖ് ഖാനും രാജമൗലിയും
'ഞാന്‍ അഹാനയുടെ ഫാനല്ല, പക്ഷേ 'അടി'യിലെ പ്രകടനം ഞെട്ടിച്ചു': ഗോവിന്ദ് വസന്ത

രാജമൗലിയെ പ്രശംസിച്ച് ആലിയ ഭട്ടും രംഗത്ത് വന്നു. "അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കാഴ്ചക്കാരെ അദ്ദേഹത്തിന് വ്യക്തമായി അറിയാം. ഒരു ഹിറ്റിന് വേണ്ടതെല്ലാം അദ്ദേഹം ചിത്രത്തിൽ ഉൾപ്പെടുത്തും. അദ്ദേഹത്തിന്റെ കഥകളുടെ രീതിയും വൈദഗ്ധ്യവും അത്രയും ഇഷ്ടപ്പെടുന്നതിനാൽ അദ്ദേഹത്തെ മാസ്റ്റർ സ്റ്റോറിമാൻ എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടം." ആലിയ പറഞ്ഞു. ഒരിക്കൽ ഒരുപദേശം തേടിയപ്പോൾ, സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ചെയ്യുന്ന കഥാപാത്രങ്ങളോട് അതിയായ സ്നേഹമുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞതായും ആലിയ കുറിച്ചു. നിങ്ങളുടെ കണ്ണുകളിലെ ആത്മാർഥത ജനം കാണുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും ആലിയ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in