30 Years of shahrukh khan
30 Years of shahrukh khan

ബാദ്ഷയില്‍ നിന്ന് കിംഗ് ഖാനിലേക്ക്; ഷാരൂഖിന്റെ 30 ബോളിവുഡ് വര്‍ഷങ്ങള്‍

'Don't underestimate the power of a common man' എന്ന ചെന്നൈ എക്സ്പ്രസിലെ ഡയലോഗിനെ അന്വര്‍ത്ഥമാക്കുന്നത് തന്നെയാണ് ഷാരൂഖിന്റെ സിനിമാ ജീവിതവും.
Updated on
3 min read

'ഇനി കാമുകനായി അഭിനയിക്കാന്‍ ഇല്ല, അതിനുള്ള പ്രായം കഴിഞ്ഞു'. ഇത് പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ആണ്. വെള്ളിത്തിരയിലെ 'മുപ്പതാം ജന്മദിനത്തില്‍' ഇന്‍സ്റ്റഗ്രാം ലൈവിലാണ് താരം നിലപാട് വ്യക്തമാക്കുന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പമുള്ള പ്രണയരംഗങ്ങള്‍ അരോചകമാണെന്നതിനാല്‍ കൂടിയാണ് തീരുമാനമെന്നും ഷാരൂഖ് പറയുന്നു. അഭിനയ ജീവിതത്തിന്റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഷാരൂഖ ഖാന്‍ അടയാളപ്പെടുത്തുന്നത് ഇത്തരം നിലപാടുകളുടെ പേരില്‍ കൂടിയാണ്. കാരണം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയകഥകളിലുടെയും നിത്യഹരിത പ്രണയ സിനിമകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളിലൂടെയും ഒന്നല്ല രണ്ടല്ല പലകുറി പ്രേക്ഷകനെ ആസ്വദിപ്പിച്ച നടന്‍ കൂടിയാണ് പ്രായം കഴിഞ്ഞെന്ന ബോധ്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിലപാടെടുക്കുന്നത്. മറ്റ് പലരും ഇപ്പോഴും പറയാനും എടുക്കാനും മടിക്കുന്ന തീരുമാനം കൂടിയാണ് ഇതെന്നതും ഷാരൂഖിനെ വ്യത്യസ്തനാക്കുന്നു.

നിങ്ങളുടെ വിലമതിക്കാനാവാത്ത സ്നേഹവും പിന്തുണയുമുള്ളതിനാലാണ് ഇവിടെ തുടരനാകുന്നതെന്നും പുതിയ ചിത്രങ്ങള്‍ക്കൊപ്പം യാത്രതുടരുമെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. ആരാധകര്‍ കാത്തിരിക്കുന്ന പത്താന്‍ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 25 നാണ് പത്താന്‍ പ്രദര്‍ശനത്തിനെത്തുക.

ഡല്‍ഹിയിലെ സാധാരണ കുടുംബത്തില്‍ നിന്നും മുംബൈയിലെത്തി ബോളിവുഡിനെ കൈപിടിയിലൊതുക്കിയ സ്വപ്ന തുല്യമായ യാത്ര. 'Don't underestimate the power of a common man' എന്ന ചെന്നൈ എക്സ്പ്രസിലെ ഡയലോഗിനെ അന്വര്‍ത്ഥമാക്കുന്നത് തന്നെയാണ് ഷാരൂഖിന്റെ സിനിമാ ജീവിതവും.

shahrukh khan with Fans
shahrukh khan with Fans

അഭിനയ ജീവിതത്തിന്റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ അടയാളപ്പെടുത്തുന്നത് നിലപാടുകളുടെ പേരില്‍ കൂടിയാണ്.

സിനിമയില്‍ കുടുംബ ബന്ധങ്ങളും പാരമ്പര്യവും കൈമുതലുള്ളവര്‍ മാത്രം അടക്കിവാണിരുന്ന ബോളിവുഡിന്റെ താരസിംഹാസനത്തിലേക്കുള്ള ചുവടുവയ്പ്പുകളായിരുന്നു ഷാരൂഖിന്റെ പിന്നീടുള്ള ഓരോ ചിത്രങ്ങളും

ഷാരൂഖില്‍ നിന്ന് കിംഗ് ഖാനിലേക്ക്

80 കളുടെ തുടക്കത്തില്‍ സീരിയലുകളിലൂടെ അഭിനയത്തിലേക്ക് എത്തിയെങ്കിലും ഷാരൂഖ് ഖാന്‍ എന്ന പേര് തീയറ്റര്‍ സ്‌ക്രീനില്‍ ആദ്യമായി തെളിഞ്ഞത് 1992 ജൂണ്‍ 25 നാണ് രാജ് കന്‍വറിന്റെ ദീവാന ആയിരുന്നു ഷാരൂഖിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് വന്ന ബാസിഗര്‍, ഡര്‍ എന്നീ ചിത്രങ്ങളിലെ നെഗറ്റീവ് വേഷങ്ങള്‍ നിരൂപക പ്രശംസ പോലും പിടിച്ചു പറ്റുന്നതായി. സിനിമയില്‍ കുടുംബ ബന്ധങ്ങളും പാരമ്പര്യവും കൈമുതലുള്ളവര്‍ മാത്രം അടക്കിവാണിരുന്ന ബോളിവുഡിന്റെ താരസിംഹാസനത്തിലേക്കുള്ള ചുവടുവയ്പ്പുകളായിരുന്നു ഷാരൂഖിന്റെ പിന്നീടുള്ള ഓരോ ചിത്രങ്ങളും

1995 ല്‍ ആദിത്യ ചോപ്ര ആദ്യമായി സംവിധാനം ചെയ്ത ദില്‍വാന ദുല്‍ഹനിയ ലേ ജായേങ്കിലെ നായക കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് ഹോളിവുഡ് ഇതിഹാസം ടോം ക്രൂസിനെ... പക്ഷെ ചിത്രത്തിലെ രാജ് മല്‍ഹോത്രയാകാന്‍ നിയോഗമുണ്ടായത് ഷാരൂഖ് ഖാന്, നിര്‍ദേശിച്ചതാകട്ടെ ഇന്ത്യ കണ്ട മികച്ച സംവിധായകരില്‍ ഒരാളായ യാഷ് ചോപ്രയും. ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയജോഡികളെയും നിത്യഹരിത പ്രണയസിനിമയുമാണ് ആദിത്യ ചോപ്ര ദില്‍വാന ദുല്‍ഹനിയ ലേ ജായേങ്കയിലൂടെ പ്രേക്ഷകന് സമ്മാനിച്ചത് ചിത്രം തുടര്‍ച്ചയായ 26 വര്‍ഷങ്ങളില്‍ മുംബൈയിലെ ഒരു തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതും ചരിത്രം. ഷാരൂഖിന്റെ നായകസ്ഥാനം പ്രേക്ഷകമനസില്‍ ഉറപ്പിച്ച ചിത്രം കൂടിയായി മാറി അത്.

99ല്‍ ബാദ്ഷ എന്ന ചിത്രം പുറത്തുവന്നതോടെ ഷാരൂഖിനെ ബോളിവുഡിന്റെ ബാദ്ഷ എന്ന പേരിട്ടുവിളിച്ചു ആരാധകര്‍. പിന്നീട് അങ്ങോട്ട് ബോക്സ് ഓഫീസുകള്‍ തകര്‍ത്തുവാരിയുള്ള ഷാരൂഖിന്റെ യാത്രയും ബാദ്ഷയില്‍ നിന്ന് കിംഗ് ഖാനിലേക്കുള്ള വളര്‍ച്ചയും അത്ദുതത്തോടെയും അസൂയയോടെയും കണ്ടുനിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു ബോളിവുഡിന് .

ദില്‍സേ അശോകാ, ഹേ റാം, ചക്ദേ ഇന്ത്യ, കല്‍ഹോ നഹോ, വീര്‍ സറാ, റബ്ബ്നേ ബനാദി ജോഡി, തുടങ്ങി എണ്ണിയാല്‍ തീരാത്ത പേരുകളാല്‍ കിംഗ് ഖാന്റെ പ്രശ്സതി ഇന്ത്യക്ക് പുറത്തേക്കും വ്യാപിച്ചു.

ഇതിനിടെയാണ് 1978 ലെ അമിതാഭ് ബച്ചന്‍ ചിത്രം ഡോണിനെ 2006 ല്‍ ഫര്‍ഹാന്‍ അക്തര്‍ റീമേക്ക് ചെയ്തത്. ഡോണ്‍, ദ ചെയ്സ് ബിഗിന്‍സ് എഗെയ്ന്‍ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ തരംഗമായി. കെട്ടിലും മട്ടിലും ആവിഷ്‌കാരത്തിലും വേറിട്ട് നിന്ന ഷാരൂഖിന്റെ ഡോണ്‍ ആരാധകര്‍ ഏറ്റെടടുത്തു. 2011 ല്‍ പുറത്തുവന്ന രണ്ടാം ഭാഗം ഡോണ്‍ ടു വും പ്രേക്ഷകരെ മടുപ്പിച്ചില്ല.

ഇതിനിടയില്‍ മൈ നെയിം ഈസ് ഖാന്‍ പോലുള്ള ചില പരീക്ഷണ ചിത്രങ്ങളും ഒടുവില്‍ പുറത്തിറങ്ങിയ സീറോയും പാളിപ്പോയെങ്കിലും ഷാരുഖിന്റെ പ്രേക്ഷക സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന പത്താന് വേണ്ടി പ്രേക്ഷകകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതും അതുകൊണ്ടാണ്.

മൈ നെയിം ഈസ് ഖാന്‍ പോലുള്ള ചില പരീക്ഷണ ചിത്രങ്ങളും ഒടുവില്‍ പുറത്തിറങ്ങിയ സീറോയും പാളിപ്പോയെങ്കിലും ഷാരുഖിന്റെ പ്രേക്ഷക സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല.

കിംഗ് ഖാന്‍ എന്ന പേരിന് പിന്നില്‍

കിംഗ് ഓഫ് ഓള്‍ ഖാന്‍സ് ഇന്‍ ബോളിവുഡ് (ആമിര്‍ഖാന്‍, സല്‍മാന്‍ഖാന്‍): ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധാകരുള്ളത് ഷാരൂഖ് ഖാനാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരായ നടന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഷാരൂഖ് ഖാന് ഇടമുണ്ട്.

King Khan with Fans
King Khan with Fans

കിംഗ് ഓഫ് ബോക്സ് ഓഫീസ്

1990 മുതല്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍, ബോളിവുഡില്‍ 1990 മുതല്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ സ്വന്തമാക്കിയ താരം (തുടര്‍ച്ചയായി 12 ചിത്രങ്ങള്‍), വിദേശരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള ഇന്ത്യന്‍ താരം തുടങ്ങിയ നേട്ടങ്ങളെല്ലാം ഷാരൂഖ് ഖാന് സ്വന്തം.

കിംഗ് ഓഫ് റൊമാന്‍സ്

ദില്‍വാലെ ദുല്‍ഹനിയ ലേജായേങ്കേ, ദേവ്ദാസ്, ദില്‍സേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങി ബോളിവുഡിലെ ഒരുപിടി മികച്ച പ്രണയ ചിത്രങ്ങളും ഷാരൂഖിനുണ്ട്.

logo
The Fourth
www.thefourthnews.in