'ബോളിവുഡിലെ പണക്കാരൻ';
ആദ്യമായി സമ്പന്ന പട്ടികയിൽ 
ഇടംപിടിച്ച് കിങ് ഖാൻ

'ബോളിവുഡിലെ പണക്കാരൻ'; ആദ്യമായി സമ്പന്ന പട്ടികയിൽ ഇടംപിടിച്ച് കിങ് ഖാൻ

ജൂഹി ചാവ്ല, ഹൃത്വിക് റോഷൻ, കരൺ ജോഹർ, ബച്ചൻ കുടുംബം എന്നിവരും ബോളിവുഡിൽ നിന്ന് ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടംപിടിച്ചു
Updated on
1 min read

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ആദ്യമായി ഇടംപിടിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. 7300 കോടിയാണ് 58കാരനായ താരത്തിന്റെആസ്തി. ഐപിഎൽ ടീം കൊൽക്കത്തനൈറ്റ് റൈഡേഴ്സിന്റേയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റേയും ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധനയാണ് കിങ് ഖാന് നേട്ടമായത്. സമ്പന്ന പട്ടികയിൽ ഇടംപിടിച്ചവരിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ളതും ബോളിവുഡ് സൂപ്പർതാരത്തിന് തന്നെ. 44.1 മില്യൺ എക്സ് ഫോളോവേഴ്സുമായാണ് സമ്പന്നതയ്ക്കപ്പുറമുള്ള റെക്കോർഡ്.

ഷാരൂഖിനൊപ്പം ജൂഹി ചാവ്ല, ഹൃത്വിക് റോഷൻ, കരൺ ജോഹർ, ബച്ചൻ കുടുംബം തുടങ്ങിയവരും പട്ടികയിൽ

ഷാരൂഖിന് പിന്നാലെ പട്ടികയിൽ ഇടംപിടിച്ച ബോളിവുഡ് താരം ജൂഹി ചാവ്ലയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമ കൂടിയായ ജൂഹി ചാവ്ലയുടെ ആസ്തി 4600 കോടിയാണ്. വെള്ളിത്തിരയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച മൂന്നാംസ്ഥാനക്കാരൻ നടൻ ഹൃത്വിക് റോഷനാണ്. 2000 കോടിയാണ് ആസ്തി. HRX ബ്രാൻഡിന്റെ മൂല്യമാണ് താരത്തിന്റെ നേട്ടത്തിന് പിന്നിൽ. 32.3 മില്യൺ ഫോളോവേഴ്സുമായി സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തിൽ ഹൃത്വിക് ഷാരൂഖിന് പിന്നിൽ തന്നെയുണ്ട്.

എം എ യൂസഫലി ഇക്കുറിയും സമ്പന്ന പട്ടികയിൽ

ബച്ചൻ കുടുംബത്തെ നയിക്കുന്ന അമിതാഭ് ബച്ചൻ ആണ് പട്ടികയിൽ നാലാംസ്ഥാനത്തുള്ള ബോളിവുഡ് താരം. നിക്ഷേപങ്ങളിൽ നിന്നുള്ള 1600 കോടിയാണ് ആസ്തി. സംവിധായകനും നിർമാതാവും ധർമ പ്രൊഡക്ഷൻസ് ഉടമയുമായ കരൺ ജോഹറിനാണ് അഞ്ചാംസ്ഥാനം. 1400 കോടിയാണ് കരണിന്റെ ആസ്തി.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി. 11.6 ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. 95 ശതമാനമാണ് കഴിഞ്ഞവർഷം അദാനിയുടെ സമ്പത്തിലുണ്ടായ വർധന. 10.14 ലക്ഷം കോടിയാണ് രണ്ടാംസ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി.

പട്ടികയിൽ ലോകത്തെ ഏറ്റവും സമ്പന്ന മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇക്കുറിയും ഇടംപിടിച്ചു. 55,000 കോടിയാണ് ആസ്തി.

logo
The Fourth
www.thefourthnews.in