യാഥാർഥ്യത്തിനും ഭാവനയ്ക്കും നടുവിൽ 'ഹണ്ട്'; ഷാജി കൈലാസ് ചിത്രം ഓഗസ്റ്റ്‌ 9ന് തീയറ്ററുകളിൽ

യാഥാർഥ്യത്തിനും ഭാവനയ്ക്കും നടുവിൽ 'ഹണ്ട്'; ഷാജി കൈലാസ് ചിത്രം ഓഗസ്റ്റ്‌ 9ന് തീയറ്ററുകളിൽ

ഹൊററും ആക്ഷനും ക്രൈമും കൂട്ടിച്ചേർത്ത ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം.
Updated on
1 min read

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കെെലാസ് ഒരുക്കുന്ന 'ഹണ്ട്' പ്രദർശനത്തിനെത്തുന്നു. ഓഗസ്റ്റ്‌ 9ന് ചിത്രം തീയറ്ററുകളിലെത്തും. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം പതിവ് ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. കാമ്പസ് പശ്ചാത്തലത്തിന് അനുയോജ്യമായ അഭിനേതാക്കളെയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാവന, രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്. അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

അതിഥി രവി, രൺജി പണിക്കർ എന്നവർ ഈ ചിത്രത്തിലെ മറ്റു രണ്ടു മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഭാവന അവതരിപ്പിക്കുന്ന ഡോ. കീർത്തിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഹൗസ് സർജൻസി കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിക്കുന്ന ഡോ കീർത്തിയുടെ മുന്നിലെത്തുന്ന കൊലപാതകക്കേസാണ് ചിത്രത്തിന്റെ കഥാ​ഗതിയെ മാറ്റുന്നത്. പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിൻ്റെ ഏറെയും ഭാഗങ്ങൾ ചിത്രീകരിച്ചത്. സുഗമമായ ചിത്രീകരണത്തിന് ഇവിടം ഏറെ സുരക്ഷിതവും, സൗകര്യവുമായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു.

ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം. നിഖിൽ ആനന്ദിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം.ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൻ ജോൺസൺ, കലാസംവിധാനം - ബോബൻ, കോസ്റ്റ്യും ഡിസൈൻ - ലിജി പ്രേമൻ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

logo
The Fourth
www.thefourthnews.in