കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ

കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ

കൊത്തയിൽ ദുൽഖറിന്റെ അച്ഛൻ കഥാപാത്രമാണ് ഷമ്മി തിലകൻ ചെയ്യുന്നത്
Updated on
1 min read

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ഓണം റിലീസിനെത്തുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കൊത്ത രവിയുടെ ഡബ്ബിങ് പൂർത്തിയായതായി ഷമ്മി തിലകൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രവും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. കൊത്തയിൽ ദുൽഖറിന്റെ അച്ഛൻ കഥാപാത്രമാണ് ഷമ്മി തിലകൻ ചെയ്യുന്നത്.

കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ
കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

ഇത് ഗാന്ധിഗ്രാമമല്ല..; #കൊത്തയാണ്..!

എൻറെ മകൻ്റെ സാമ്രാജ്യം..!

ഇവിടെ അവന്‍ പറയുമ്പോൾ രാത്രി..!

അവന്‍ പറയുമ്പോൾ പകൽ..!

പകലുകൾ രാത്രികളാക്കി രാത്രികൾ പകലുകളാക്കി അവനിത് പടുത്തുയർത്തി..!

പട്ടാഭിഷേകത്തിനുള്ള മിനുക്കുപണികൾ അണിയറയിൽ നടക്കുന്നു..!

രാജപിതാവിൻറെ അഭിഷേകകർമ്മം ഇന്നലെയോടെ പൂർത്തിയായി..!

#കൊത്തയുടെ_രാജാവ് വരുന്നു..! രാജകീയമായി..!

ഇതുവരെയുള്ള ദുൽഖർ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ്ഗ്യാങ് ചിത്രമാണ് കിങ് ഓഫ് കൊത്ത.

കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ
കിങ് ഓഫ് കൊത്ത റിലീസ് തീയതിയായി; തീയേറ്ററുകൾ ലോക്ക് ചെയ്ത് അണിയറ പ്രവർത്തകർ

വെഫേറർ ഫിലിംസിനൊപ്പം സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. സീ സ്റ്റുഡിയോയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ശാരീരിക വെല്ലുവിളി നിറഞ്ഞതാണ് ചിത്രമെന്ന് ദുൽഖർ പറഞ്ഞിരുന്നു. പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്ന ചിത്രം ദുൽറഖറിന്റെ കരിയർ ബെസ്റ്റായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ
'ഇത് ​ഗാന്ധി​ഗ്രാമമല്ല, കൊത്തയാണ്'; കിംഗ് ഓഫ് കൊത്ത മെഗാടീസർ

ഡാൻസിങ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായി എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും താര എന്ന കഥാപാത്രത്തിൽ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛൻ, കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടാ ചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

കൊത്ത വരുന്നു,രാജകീയമായി; പുതിയ അപ്ഡേറ്റുമായി ഷമ്മി തിലകൻ
ത്രെഡ്‌സില്‍ തരംഗം തീര്‍ത്ത് ദുല്‍ഖര്‍; കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസികില്‍ ആറാടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സം​ഗീതസംവിധാനം നിർവഹിക്കുന്നത്.

logo
The Fourth
www.thefourthnews.in