ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് പുരസ്‌കാരം

ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് പുരസ്‌കാരം

മികച്ച പോപ്പ് വോക്കൽ ആൽബം വിഭാഗത്തിൽ പോപ്പ് സൂപ്പർസ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റ് പുരസ്‌കാരം നേടി
Updated on
1 min read

66-ാമത് ഗ്രാമി പുസ്കാര വേദിയിൽ തിളങ്ങി ഇന്ത്യ. സംഗീതജ്ഞരായ ശങ്കർ മഹാദേവൻ- സക്കീർ ഹുസൈൻ എന്നിവരടങ്ങിയ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ബാൻഡിന്റെ ഏറ്റവും പുതിയ റിലീസായ 'ദിസ് മൊമെന്റി'നാണ് പുരസ്‌കാരം ലഭിച്ചത്. സുസാന ബാക്ക, ബൊകാൻ്റേ, ബേർണ ബോയ്, ഡേവിഡോ തുടങ്ങിയവരായിരുന്നു വിഭാഗത്തിൽ നാമനിർദേശം ലഭിച്ച മറ്റ് ഗായകർ.

ജോൺ മക്ലാഫ്ലിൻ (ഗിറ്റാർ, ഗിറ്റാർ സിന്ത്), സക്കീർ ഹുസൈൻ (തബല), ശങ്കർ മഹാദേവൻ (ഗായകൻ), വി സെൽവഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാലൻ (വയലിനിസ്റ്റ്) എന്നിവർ ചേർന്ന് സൃഷ്ടിച്ച എട്ട് ഗാനങ്ങളാണ് 'ദിസ് മൊമെൻ്റ്.

ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് പുരസ്‌കാരം
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'

ഒപ്പം ഗ്രാമി അവാർഡിന്റെ പ്രീമിയർ ചടങ്ങിൽ, രാകേഷ് ചൗരസ്യ അവതരിപ്പിക്കുന്ന ബേല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർക്കൊപ്പം "പാഷ്തോ" എന്ന ഗാനത്തിന് നൽകിയ സംഭാവനയ്ക്ക് സാക്കിർ ഹുസൈൻ മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് ഗ്രാമി നേടി.

മികച്ച പോപ്പ് വോക്കൽ ആൽബം വിഭാഗത്തിൽ പോപ്പ് സൂപ്പർസ്റ്റാർ ടെയ്ലർ സ്വിഫ്റ്റ് പുരസ്‌കാരം നേടി. ആർ ആൻഡ് ബി ആർട്ടിസ്റ് എസ്സെഡ്എ, പോപ്പ് ഗായിക മൈലി സൈറസ് എന്നിവരും വിവിധ വിഭാഗങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കി. 'സ്‌നൂസ്' എന്ന ഗാനത്തിനാണ് എസ്സെഡ്എ പുരസ്കാരം നേടിയത്. 'ഫ്ലവേഴ്‌സ്' എന്ന ഗാനത്തിന് മികച്ച സോളോ പോപ്പ് പ്രകടനത്തിനുള്ള പുരസ്‌കാരമാണ് സൈറസ് നേടിയത്. സൈറസിന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്.

വേദിയിൽ ടെയ്‌ലർ സ്വിഫ്റ്റ് 'ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ്' എന്ന പേരിൽ ഒരു പുതിയ ആൽബം പ്രഖ്യാപിച്ചു. ഏപ്രിൽ 19 നാണ് ആൽബം പുറത്തിറക്കുക. ആൽബം ഓഫ് ദി ഇയർ, സോങ് ഓഫ് ദി ഇയർ തുടങ്ങി സുപ്രധാന വിഭാഗങ്ങളിൽ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല.

ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് പുരസ്‌കാരം
അനാട്ടമി ഓഫ് എ ഫോള്‍: കോടതി മുറിയില്‍ തെളിയുന്ന മനുഷ്യ ബന്ധങ്ങളുടെ ദുർബലത

യുഎസിലെ ലോസ് ഏഞ്ചൽസിലാണ് 66-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഹാസ്യ നടനും ദ ഡെയ്‌ലി ഷോയുടെ മുന്‍ അവതാരകനുമായ ട്രെവര്‍ നോഹയാണ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. തുടര്‍ച്ചയായ നാലാം വർഷമാണ് നോഹ ഗ്രാമിയിൽ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 6:30 ഓടെയാണ് ചടങ്ങ് ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in