'നിങ്ങൾ പവർ ​ഗ്രൂപ്പിന് ഉദാഹരണം'; ടൊവിനോ, ആസിഫ്, പെപ്പെ എന്നിവർക്കെതിരെ ഷീലു ഏബ്രഹാം

'നിങ്ങൾ പവർ ​ഗ്രൂപ്പിന് ഉദാഹരണം'; ടൊവിനോ, ആസിഫ്, പെപ്പെ എന്നിവർക്കെതിരെ ഷീലു ഏബ്രഹാം

ഓണത്തിനെത്തിയ ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' പെപ്പെ നായകനാവുന്ന 'കൊണ്ടൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന 'കിഷ്കിന്ധാ കാണ്ഡം' എന്നീ സിനിമകളുടെ പ്രൊമോഷന്റെ ഭാ​ഗമായാണ് മൂവരും സോഷ്യൽ മീഡിയയിൽ ഒന്നിച്ചുളള വീഡിയോകൾ പങ്കുവെച്ചത്.
Updated on
2 min read

ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. മൂവരും പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകളെ മാത്രം ഓണച്ചിത്രങ്ങൾ എന്ന പേരിൽ പ്രമോട്ട് ചെയ്തത് ശരിയായില്ലെന്നാണ് ഷീലുവിന്റെ വാദം. പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിന് ഉദാഹരണമാണ് ഇതെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ഷീലു പറയുന്നു. ഷീലു എബ്രഹാമിന്റെ നിർമാണത്തിൽ ഓണം റിലീസായി എത്തുന്ന ചിത്രമാണ് ബാഡ് ബോയ്സ്.

ഒമർ ലുലുവിന്റെ സംവിധാനത്തിൽ റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണത്തിനെത്തിയ ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' പെപ്പെ നായകനാവുന്ന 'കൊണ്ടൽ' ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന 'കിഷ്കിന്ധാ കാണ്ഡം' എന്നീ സിനിമകളുടെ പ്രൊമോഷന്റെ ഭാ​ഗമായാണ് മൂവരും സോഷ്യൽ മീഡിയയിൽ ഒന്നിച്ചുളള വീഡിയോകൾ പങ്കുവെച്ചത്. ബാഡ് ബോയ്സിനെ മന:പ്പൂർവ്വം ഒഴിവാക്കിയത് ശരിയായില്ലെന്നാണ് ഷീലുവിന്റെ ആരോപണം.

നിർമാതാവിന്റെ അഭിപ്രായത്തോട് പിന്തുണ അറിയിച്ചുകൊണ്ട് സംവിധായകൻ ഒമര്‍ ലുലുവും രം​ഗത്തെത്തി. ‘‘ആസിഫ്, ടൊവിനോ, പെപ്പെ ..നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്?’’ എന്നായിരുന്നു ഷീലുവിന്റെ കുറിപ്പിൽ ഒമർ ലുലുവിന്റെ കമന്റ്.

'നിങ്ങൾ പവർ ​ഗ്രൂപ്പിന് ഉദാഹരണം'; ടൊവിനോ, ആസിഫ്, പെപ്പെ എന്നിവർക്കെതിരെ ഷീലു ഏബ്രഹാം
'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങൾക്കൊപ്പം'; നേതൃത്വത്തിൽ മാറ്റം വരണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്, സംഘടനയിൽ ഭിന്നത

ഷീലു എബ്രഹാമിന്റെ കുറിപ്പ്:

‘‘പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.’’

logo
The Fourth
www.thefourthnews.in