പിന്നണി ഗായകനായി ഷൈൻ ടോം ചാക്കോ; പതിമൂന്നാം രാത്രിയിലെ ഗാനം പുറത്ത്

പിന്നണി ഗായകനായി ഷൈൻ ടോം ചാക്കോ; പതിമൂന്നാം രാത്രിയിലെ ഗാനം പുറത്ത്

നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി
Updated on
1 min read

പിന്നണി ഗാനരംഗത്തേക്കും ചുവടുവച്ച് നടൻ ഷൈൻ ടോം ചാക്കോ. പതിമൂന്നാം രാത്രി എന്ന ചിത്രത്തിന് വേണ്ടി ഷൈൻ ടോം ചാക്കോ പാടിയ 'കൊച്ചിയാ' എന്ന ഗാനം പുറത്തിറങ്ങി. ഇത് ആദ്യമായാണ് ഷൈൻ ടോം ചാക്കോ ഗായകനാകുന്നത്

രാജു ജോർജ് വരികളെഴുതി സംഗീതം നൽകിയ പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തിറങ്ങിയത്. നവാഗതനായ മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി. ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷത്തിലെത്തും

പരിചയമില്ലാത്ത മൂന്നുപേർക്കിടയിൽ , അവരറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി പശ്ചാത്തലമാകുന്ന ചിത്രത്തിൽ വിജയ് ബാബു, സോഹൻ സീനുലാൽ, അർച്ചന കവി, സ്മിനു സിജോ, സോനാ നായർ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ഡിടുകെ ഫിലിംസിന്റെ ബാനറിൽ മേരി മെയ്‌ഷാണ് നിർമ്മാണം. ചിത്രം അടുത്തമാസം തീയേറ്ററുകളിലെത്തും

പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് ആണ് ഷൈൻ ടോം ചാക്കോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലാണ് നിലവിൽ ഷൈൻ അഭിനയിക്കുന്നത്.

logo
The Fourth
www.thefourthnews.in