താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്; സിദ്ധാർത്ഥ് - കിയാര വിവാഹം രാജസ്ഥാനിൽ

താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്; സിദ്ധാർത്ഥ് - കിയാര വിവാഹം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജയ്സാൽമീറിലാണ് വിവാഹം
Updated on
1 min read

ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു . രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് റോയൽ ഹോട്ടലിൽ തിങ്കളാഴ്ചയാണ് വിവാഹം . മെഹന്തി ആഘോഷം ശനി ഞായർ ദിവസങ്ങളിൽ നടക്കും .അതേസമയം താരങ്ങൾ ഇതുവരെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പ്രശസ്ത മെഹന്തി ഡിസൈനർ വീണ നഗ്ഡ താരവിവാഹത്തിന് രാജസ്ഥാനിലേക്ക് എന്ന കുറിപ്പോടെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്

ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് താരങ്ങൾ ഒഴിഞ്ഞുമാറിയിരുന്നു . 2020 ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു

logo
The Fourth
www.thefourthnews.in