സോനു നിഗത്തിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം മോഷ്ടിച്ചു; മുൻ ഡ്രൈവർ അറസ്റ്റിൽ

സോനു നിഗത്തിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം മോഷ്ടിച്ചു; മുൻ ഡ്രൈവർ അറസ്റ്റിൽ

രണ്ടു തവണകളായാണ് പ്രതി മോഷണം നടത്തിയതെന്ന് സോനു നിഗത്തിന്റെ പിതാവ്
Updated on
1 min read

ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ പിതാവ് അഗം കുമാർ നിഗത്തിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. മാർച്ച് 19, 20 തീയതികളിൽ മുംബൈയിലെ ഓഷിവാരയിലുള്ള വീട്ടിൽ നിന്നാണ് 72 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സോനു നിഗത്തിന്റെ ഇളയ സഹോദരി നികിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഷിവാര പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻ ഡ്രൈവർ പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവയിൽ താമസിക്കുന്ന മകൾ നികിതയുടെ വീട്ടിൽ പോയി ഉച്ചഭക്ഷണത്തിനു ശേഷം അഗംകുമാർ നിഗം മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്നതായി സംശയം തോന്നിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രുപ നഷ്ടപ്പെട്ടുവെന്ന് മനസിലായി. ഉടൻ തന്നെ മകളെ വിളിച്ച് അറിയിച്ചു. അടുത്ത ദിവസവും വിസ ആവശ്യത്തിനായി മകന്റെ വീട്ടി​ലേക്ക് പോയ അഗംകുമാർ വീട്ടിൽ മടങ്ങിയെത്തി​യപ്പോൾ ലോക്കറിൽനിന്ന് 32 ലക്ഷം രൂപ കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തി. എന്നാൽ, ലോക്കർ തകർത്തിരുന്നില്ല.

ഇതോടെ സി സി ടി വി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന രണ്ടു ദിവസവും മുൻ ഡ്രൈവർ രേഹൻ ബാഗുമായി ഫ്ലാറ്റിന് സമീപത്തുകൂടി പോകുന്നതായി കണ്ടെത്തി. എട്ട് മാസത്തോളം ഡ്രൈവറായിരുന്ന രേഹനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നാൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ . കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in