തെറ്റായ സന്ദേശം നൽകുന്നു; അജയ് ​​ദേവ്​ഗൺ ചിത്രം 'സിങ്ക'ത്തെ വിമർശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്

തെറ്റായ സന്ദേശം നൽകുന്നു; അജയ് ​​ദേവ്​ഗൺ ചിത്രം 'സിങ്ക'ത്തെ വിമർശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്

വിധേയനും ഭീരുവും കട്ടികൂടിയ കണ്ണട വച്ച് പലപ്പോഴും വളരെ മോശമായി വസ്ത്രം ധരിക്കുന്ന ആളുകളായാണ് സിനിമകളിൽ ജഡ്ജിമാരെ കാണിക്കുന്നത്
Updated on
1 min read

അജയ് ​​ദേവ്​ഗൺ നായകനായ സിങ്കം പോലുള്ള ചിത്രങ്ങൾ സമൂഹത്തിൽ ദോഷകരമായ സന്ദേശം നൽകുന്നുവെന്ന് ബോംബെ ഹൈക്കോടതി. നിയമ നടപടികൾ ഒന്നും ഇല്ലാതെ വേ​ഗത്തിൽ നീതി നടപ്പാക്കുന്ന ഹീറോ പോലീസിന്റെ വേഷം നൽകുന്നത് മോശം സന്ദേശമാണെന്നാണ് ജസ്റ്റിസ് ഗൗതം പട്ടേൽ പറയുന്നത്. മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസിന്റെ പരാമർശം.

തെറ്റായ സന്ദേശം നൽകുന്നു; അജയ് ​​ദേവ്​ഗൺ ചിത്രം 'സിങ്ക'ത്തെ വിമർശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്
'സംവിധായകൻ' മധു

നിയമനടപടികളോടുള്ള ജനങ്ങളുടെ അസഹിഷ്ണുതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് ഗൗതം പട്ടേൽ സംസാരിച്ചത്. സിങ്കം സിനിമയുടെ ക്ലൈമാക്സ് സീനിൽ പ്രകാശ് രാജ് അവതരിപ്പിച്ച രാഷ്ട്രീയക്കാരന് നേരെ മുഴുവൻ പോലീസ് സേനയും തിരിയുന്നു. ഇതുവഴി നീതി ലഭിച്ചുവെന്ന് കാണിക്കുന്നു. എത്ര അപകടകരമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. കോടതി നടപടിക്രമങ്ങൾ എന്നത് ഒരു നീണ്ട പ്രക്രിയയാണ്. അതിലൂടെ കടന്നുപോയാൽ മാത്രമേ നീതി ലഭിക്കൂ. എന്തുകൊണ്ടാണ് ആളുകൾ ഇത്ര അക്ഷമരാകുന്നതെന്നും ജസ്റ്റിസ് പട്ടേൽ ചോദിക്കുന്നു.

തെറ്റായ സന്ദേശം നൽകുന്നു; അജയ് ​​ദേവ്​ഗൺ ചിത്രം 'സിങ്ക'ത്തെ വിമർശിച്ച് ബോംബെ ഹൈക്കോടതി ജസ്റ്റിസ്
രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തീയേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകര്‍

വിധേയനും ഭീരുവും കട്ടികൂടിയ കണ്ണട വച്ച് പലപ്പോഴും വളരെ മോശമായി വസ്ത്രം ധരിക്കുന്ന ആളുകളായാണ് സിനിമകളിൽ ജഡ്ജിമാരെ കാണിക്കുന്നത്. കുറ്റവാളികളെ വെറുതെ വിടുന്ന ജഡ്ജിമാരും ഇവരെ വേട്ടയാടുന്ന പോലീസുമാണ് മിക്ക സിനിമകളിലുമുള്ളത്. നീതിക്കായി ഒറ്റയ്ക്ക് പോരാടുന്ന പോലീസുകാരാണ് ഇതുപോലുള്ള സിനിമകളിലെ നായകന്മാർ. കോടതികൾ അവരുടെ ജോലി ചെയ്യുന്നില്ലെന്ന് പൊതുസമൂഹം ചിന്തിക്കുമ്പോൾ, വിഷയത്തിൽ പോലീസിന്റെ ഇടപെടൽ ആഘോഷമാക്കുകയാണ്. സിനിമയിലൂടെ ഇത്തരത്തിലുള്ള മോശം സന്ദേശങ്ങൾ ശക്തമായി പ്രതിഫലിക്കുന്നുവെന്നും ജസ്റ്റിസ് പട്ടേൽ ചൂണ്ടിക്കാട്ടി.

2010ൽ സൂര്യയെ നായകനാക്കി പുറത്തിറക്കിയ തമിഴ് ചിത്രം സിങ്കത്തിന്റെ ഹിന്ദി പതിപ്പാണ് അജയ് ​ദേവ്​ഗൺ നായകനായ സിങ്കം. അജയ് ദേവ്ഗണാണ് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്നത്.

logo
The Fourth
www.thefourthnews.in