എസ്യുവിയുടെ താക്കോൽ കാണാനില്ല; പോലീസ് സ്റ്റേഷനിൽ പരാതി നൽകി സൗന്ദര്യ രജനികാന്ത്

എസ്യുവിയുടെ താക്കോൽ കാണാനില്ല; പോലീസ് സ്റ്റേഷനിൽ പരാതി നൽകി സൗന്ദര്യ രജനികാന്ത്

ചെന്നൈ തേനാംപേട്ട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്
Updated on
1 min read

എസ്യുവിയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന പരാതിയുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകൾ സൗന്ദര്യ . ചെന്നൈ തേനാംപേട്ട് പോലീസ് സ്‌റ്റേഷനിലാണ് സൗന്ദര്യ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

എസ്യുവിയുടെ താക്കോൽ കാണാനില്ല; പോലീസ് സ്റ്റേഷനിൽ പരാതി നൽകി സൗന്ദര്യ രജനികാന്ത്
ഐശ്വര്യ രജനീകാന്തിന്റെ സ്വ‍‍ർണാഭരണങ്ങൾ കാണാതായ കേസ്; പ്രതികളെ കണ്ടെത്തി പോലീസ്

ചെന്നൈയിലെ സ്വകാര്യ കോളേജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് റേഞ്ച് റോവറിന്റെ താക്കോൽ നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

ഒരു മാസത്തിന് മുൻപാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വജ്രാഭരണങ്ങളും സ്വർണവും കാണാനില്ലെന്ന പരാതിയുമായി സൗന്ദര്യയുടെ സഹോദരി ഐശ്വര്യ രജനീകാന്തും തേനാംപേട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ ഐശ്വര്യയുടെ വീട്ടുജീവനക്കാരിയായ ഈശ്വരിയേയും അവരുടെ ഭർത്താവിനെയും പോലീസ് പിടികൂടിയിരുന്നു.

logo
The Fourth
www.thefourthnews.in