തിരിച്ചുവരവിലും പണം വാരി സ്ഫടികം; വിദേശത്തും റെക്കോർഡ്
27 വർഷങ്ങൾക്ക് ശേഷവും ആടുതോമയും ചാക്കോ മാഷും തീയേറ്ററിൽ ഓളം തീർക്കുകയാണ്. നാല് ദിവസം കൊണ്ട് മുടക്ക് മുതലിനെക്കാൾ ഇരട്ടിയിലധികം കളക്ഷൻ നേടി നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദർശനം. 2. 25 കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്ന് മാത്രമുളള വരുമാനം
ഏറെ കാലമായി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പോലൊരു മോഹൻലാൽ ചിത്രമെന്ന നിലയിൽ കൂടിയാണ് തീയേറ്ററിൽ ആളുകൂടുന്നത്. കേരളത്തിൽ മാത്രമല്ല ,വിദേശമാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ 40 തിലേറെ സ്ക്രീനുകളിലാണ് പ്രദർശനം. യുകെയിൽ ഈ വർഷം തങ്കത്തിന് ശേഷം മികച്ച കളക്ഷൻ ലഭിക്കുന്ന രണ്ടാമത്തെ ചിത്രമായി മാറിയിട്ടുണ്ട് സ്ഫടികം
ഒരു കോടി രൂപ മുടക്കിയാണ് ചിത്രം റീമാസ്റ്ററിങ് ചെയ്ത്. ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിലായിരുന്നു റീ മാസ്റ്ററിങ് ചെയ്തത്. പഴയ ചിത്രത്തെക്കാൾ 8.5 മിനിറ്റ് ദൈർഘ്യം കൂടുതലുണ്ട് പുതിയ ചിത്രത്തിന്.