ആടുതോമയുടെ തുളസി ടീച്ചറല്ല, ഡോക്ടറാണ് ; സ്ഫടികം നാളെ വീണ്ടും തീയേറ്ററുകളിലേക്ക്

സന്തോഷം പങ്കുവച്ച് ഉർവശിയുടെ ബാല്യകാലം അവതരിപ്പിച്ച ആര്യ

സ്ഫടികം വീണ്ടും നാളെ തീയേറ്ററുകളിലേക്കെത്തുമ്പോള്‍ , 27 വര്‍ഷത്തിനിപ്പുറവും തുളസി എന്ന് പേരില്‍ തിരിച്ചറിയപ്പെടുന്നതിന്‌റെ സന്തോഷം പറയുകയാണ് ബാലതാരമായി എത്തിയ ആര്യ. ഉര്‍വശി അഭിനയിച്ച തുളസി എന്ന കഥാപാത്രത്തിന്‌റെ ചെറുപ്പകാലം അവതരിപ്പിച്ചത് ആര്യ ആണ്.

സ്ഫടികത്തിന് ശേഷം സിനിമ വിട്ട ആര്യ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടറാണ്. വാശി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രേക്ഷകര്‍ ഇന്നും തിരിച്ചറിയുന്നത് സ്ഫടികത്തിലൂടെയാണെന്ന് പറയുന്നു ആര്യ.

അതേസമയം ഭദ്രന്റെ എക്കാലത്തേയും മികച്ച ചിത്രമായ സ്ഫടികം നാളെ വീണ്ടും തീയേറ്ററുകളിലെത്തുകയാണ് . ലോകത്താകെ 500 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുക. കേരളത്തിൽ മാത്രം 150 തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും പ്രിയദർശന്റെ ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോസിലാണ് റീ മാസ്റ്ററിങ് ചെയ്തത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in