'ഞാന്‍ ദൈവത്തെ കണ്ടു'; 
സ്പിൽബർഗിനൊപ്പമുള്ള
ചിത്രം പങ്കുവെച്ച് രാജമൗലി

'ഞാന്‍ ദൈവത്തെ കണ്ടു'; സ്പിൽബർഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജമൗലി

ജുറാസിക് പാര്‍ക്ക് ഉള്‍പ്പെടെ പ്രശസ്തമായ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്
Updated on
1 min read

ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു പാട്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആര്‍ ആര്‍ ആര്‍ സംവിധായകന്‍ രാജമൗലി. 'ഞാന്‍ ദൈവത്തെ കണ്ടുമുട്ടി' എന്ന വിശേഷണത്തോടെയാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗുമായുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ജുറാസിക് പാര്‍ക്ക് ഉള്‍പ്പെടെ പ്രശ്‌സതമായ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്.

ഒന്നാമത്തെ ചിത്രത്തില്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ കണ്ടുമുട്ടിയതിന്റെ കൗതുകത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്. പിന്നീട് മൂവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു. 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് വേദിയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ആയിരുന്നു. അദ്ദേഹത്തിന്റെ സെമി ഓട്ടോബയോഗ്രഫിക്കല്‍ ചിത്രമായ ദി ഫേബിള്‍മാന്‍സ് ആണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ദ ഫേബിള്‍മാന്‍സിനായിരുന്നു ലഭിച്ചത്.

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുന്നതായിരുന്നു ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദി. നാട്ടു നാട്ടുവിന് വന്‍ സ്വീകരണമാണ് ആഗോളതലത്തില്‍ തന്നെ ലഭിച്ചത്. സംഗീത സംവിധായകന്‍ എം എം കീരവാണി വേദിയിലെത്തിയപ്പോള്‍ ഹര്‍ഷാരവങ്ങളോടെ ആര്‍ആര്‍ആര്‍ ടീം സന്തോഷം പങ്കിട്ടു. എ ആര്‍ റഹ്‌മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയ്ക്ക് വീണ്ടും സ്വന്തമാകുന്നത്.

logo
The Fourth
www.thefourthnews.in