സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ഓഗസ്റ്റ് 3 ന് നിശാഗന്ധിയിലാണ് ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
മെയ് 27-നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. ബിജു മേനോനും ജോജുവുമാണ് മികച്ച നടന്‍മാര്‍. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ക്യഷ്ണാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. ദിലീഷ് പോത്തനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.