ആ സിനിമ ഉപേക്ഷിച്ചിട്ടില്ല; ലോകേഷ് - രജനീകാന്ത് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ച്ചേഴ്സ്

ആ സിനിമ ഉപേക്ഷിച്ചിട്ടില്ല; ലോകേഷ് - രജനീകാന്ത് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ച്ചേഴ്സ്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം സൺ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന രജനി ചിത്രം
Updated on
1 min read

എക്സിലെ ആരാധക പോരിനിടെ രജനീകാന്ത് ലോകേഷ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ച്ചേഴ്സ് . ജയിലറിന്റെ വൻ വിജയത്തിന് ശേഷം സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന രജനി ചിത്രത്തിൽ അനിരുദ്ധ് തന്നെയാണ് മ്യൂസിക് എന്നതാണ് മറ്റൊരു പ്രത്യേകത.

രജനികാന്തിനൊപ്പം ലോകേഷ് ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചെന്നായിരുന്നു അഭ്യൂഹം. ജയിലറിലെ രജനിയുടെ കഥാപാത്രത്തിന് സമാനമായ വേഷമാണ് ലോകേഷ് ആലോചിച്ചിരുന്നതെന്നും ജയിലർ വൻ ഹിറ്റായ സാഹചര്യത്തിൽ ആവർത്തനവിരസത ഒഴിവാക്കാൻ ചിത്രം ഉപേക്ഷിച്ചെന്നായിരുന്നു ഒരു വാദം.

ബിഗ് ബജറ്റ് ചിത്രമായ തലൈവർ 171 നിർമ്മിക്കാൻ രജനീകാന്ത് സൺ പിക്ച്ചേഴ്സിനോട് ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രൊജക്ട് ഉപേക്ഷിച്ചതെന്നുവരെ കഥകൾ പ്രചരിച്ചു. ഇതിനെ തുടർന്നാണ് സൺ പിക്ച്ചേഴ്സ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്നാണ് സൂചന. ഈ ചിത്രത്തോടെ രജനീകാന്ത് അഭിനയം നിർത്തുമെന്ന് നേരത്തെ സംവിധായകൻ മിഷ്കിൻ സൂചിപ്പിച്ചിരുന്നു.

ലോകേഷിന്റെ ചിത്രത്തിന് മുൻപ് തലൈവർ 170 പൂർത്തിയാക്കേണ്ടതുണ്ട്. ജയ് ഭീം ഒരുക്കിയ ടി ജെ ജ്ഞാനവേലിനൊപ്പമാണ് രജനീകാന്തിന്റെ 170 -ാമത്തെ ചിത്രം. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർത്തിയാക്കിയ ശേഷമേ ലോകേഷിനൊപ്പമുള്ള ചിത്രം ആരംഭിക്കൂ.

logo
The Fourth
www.thefourthnews.in