സണ്ണി ലിയോണിയുടെ നൃത്തം വേണ്ട; കേരള സർവകലാശാല ക്യാംപസിലെ പരിപാടിക്ക് അനുമതി നിഷേധിച്ച് വൈസ് ചാൻസലർ

സണ്ണി ലിയോണിയുടെ നൃത്തം വേണ്ട; കേരള സർവകലാശാല ക്യാംപസിലെ പരിപാടിക്ക് അനുമതി നിഷേധിച്ച് വൈസ് ചാൻസലർ

ജൂലായ് അഞ്ചിനായിരുന്നു സണ്ണി ലിയോണിയുടെ പരിപാടി ക്യാംപസിൽ നിശ്ചയിച്ചിരുന്നത്
Updated on
1 min read

കേരള സർവകലാശാല ക്യാംപസിലെ എഞ്ചിനീയറിങ് കോളെജിൽ നടത്താനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിയുടെ നൃത്തപരിപാടിക്ക് വിലക്ക്. വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ആണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.

ജൂലായ് അഞ്ചിനായിരുന്നു സണ്ണി ലിയോണിയുടെ പരിപാടി ക്യാംപസിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ പരിപാടിക്കായി കോളെജ് യൂണിയൻ അനുമതി വാങ്ങിയിട്ടില്ലെന്നും ക്യാംപസിന് അകത്തോ പുറത്തോ യൂണിയന്റെ പേരിൽ ഇത്തരമൊരു പരിപാടിക്ക് അനുമതി നൽകില്ലെന്നും വി സി വ്യക്തമാക്കി.

സണ്ണി ലിയോണിയുടെ നൃത്തം വേണ്ട; കേരള സർവകലാശാല ക്യാംപസിലെ പരിപാടിക്ക് അനുമതി നിഷേധിച്ച് വൈസ് ചാൻസലർ
'കാത്തിരുന്ന് കാത്തിരുന്ന്...'; കങ്കുവ മുതൽ 'വിടുതലൈ 2' വരെ, റിലീസ് വൈകുന്ന തമിഴ് ചിത്രങ്ങൾ

നേരത്തേ കൊച്ചി കുസാറ്റ് ക്യാംപസിലും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും ഉണ്ടായ അപകടത്തിന് പിന്നാലെ സർക്കാർ പുറത്തിറക്കിയ സർക്കുലർ മുൻനിർത്തിയാണ് വി സി അനുമതി നിഷേധിച്ചിരിക്കുന്നത്. ക്യാംപസുകളിൽ പുറമേ നിന്നുള്ള ഡി ജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ നടത്തുന്നതിന് സർക്കാർ കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാൽ കോളെജിലെ യൂണിയൻ RENVNZA 24 എന്ന പേരിൽ നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോണിയെ ക്ഷണിച്ചത്. എഞ്ചിനിയറിങ് കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു പരിപാടിയെന്ന വിശേഷണത്തോടെ പരിപാടിയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാ ൻസലറുടെ നടപടി. സംഭവത്തിൽ കോളെജ് യൂണിയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in