വിജയ് - ആറ്റ്ലി കൂട്ടുകെട്ട് വീണ്ടും? സൂപ്പർഗുഡ് ഫിലിംസിന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു

വിജയ് - ആറ്റ്ലി കൂട്ടുകെട്ട് വീണ്ടും? സൂപ്പർഗുഡ് ഫിലിംസിന്റെ നൂറാമത്തെ ചിത്രം പ്രഖ്യാപിച്ചു

നടൻ ജീവ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്
Updated on
1 min read

തമിഴിലെ ഏറ്റവും വലിയ ബാനറുകളിലൊന്നായ സൂപ്പർഗുഡ് ഫിലിംസിന്റെ നൂറാമത്തെ ചിത്രത്തിൽ വിജയ് നായകനാകും. നിർമാതാവ് ആർ ബി ചൗന്ദരിയുടെ മകനും നടനുമായ ജീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച വിജയും ആർ ബി ചൗന്ദരിയും കൂടിക്കാഴ്ച നടന്നതിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജീവ വ്യക്തമാക്കി

ചിത്രത്തിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അച്ഛനോട് ചാൻസ് ചോദിച്ചിട്ടുണ്ടെന്നും ജിവ പറയുന്നു. ആമിർ ഖാന്റെ ത്രീ ഇഡിയറ്റ്സിന്റെ തമിഴ് പതിപ്പായ നൻപനിൽ വിജയ് യും ജീവയും ഒരുമിച്ച് അഭിനയിച്ചിരുന്നു

വിജയ് യുടെ അറുപത്തിയെട്ടാമത്തെ സിനിമയാണ് സൂപ്പർഗുഡ് ഫിലിംസിനൊപ്പമുള്ള ഈ ചിത്രം. ആറ്റ്ലിയായിരിക്കും സംവിധായകൻ. തെരി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയും ആറ്റ്ലിയും ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്.

വിജയ് -ലോകേഷ് ചിത്രം ലിയോയുടെ സെറ്റിലാണ് ഇപ്പോൾ വിജയ്. ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പൂർത്തിയാകും. ഷാരൂഖ് ഖാൻ നായകനാകുന്ന ജവാനാണ് റിലീസിനൊരുങ്ങുന്ന ആറ്റ്ലി ചിത്രം .

logo
The Fourth
www.thefourthnews.in