ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം

ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം

മുസ്ലിം മതവിശ്വാസത്തെയും മുസ്ലീം സ്ത്രീകളെയും അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ഹർജി
Updated on
1 min read

ബോളിവുഡ് ചിത്രം ഹമാരേ ബാരായുടെ റിലീസ് തടഞ്ഞ് സുപ്രീംകോടതിയും. സിനിമയ്ക്ക് നൽകിയ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കേസ് ബോംബെ ഹൈക്കോടതി തീർപ്പാക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ് , ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

മുസ്ലിം മതവിശ്വാസത്തെയും മുസ്ലീം സ്ത്രീകളെയും അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ഹർജി. ചിത്രം നാളെ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. സിനിമയുടെ ഉള്ളടക്കം വർഗീയ സംഘർഷത്തിന് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കർണാടക സർക്കാരും സിനിമയുടെ റിലീസ് തടഞ്ഞിരുന്നു. ചിത്രം മഹാരാഷ്ട്രയിൽ റിലീസ് ചെയ്യുന്നത് ബോംബെ ഹൈക്കോടതിയും വിലക്കിയിരുന്നു.

ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം
മേജർ കുൽദീപ് സിങ് തിരികെയെത്തും; ബോർഡർ 2 പ്രഖ്യാപിച്ച് സണ്ണി ഡിയോൾ

അസ്ഹർ ബാഷ തംബോലിയാണ് ചിത്രത്തിനെതിരെ ഹര്‍ജി നൽകിയിരിക്കുന്നത്. 1952ലെ സിനിമറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്കും അതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ് ചിത്രത്തിന്റെ റിലീസ് എന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.

ജൂൺ ഏഴിനായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനായി തീരുമാനിച്ചത്. രാജ്യത്ത് ജനസംഖ്യ കൂടുന്നതിനെക്കുറിച്ചും മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കെതിരെയുള്ള അനീതികൾ തുറന്നു കാട്ടുന്നതിനും വേണ്ടിയാണ് ചിത്രം ഒരുക്കിയതെന്നാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. എന്നാൽ ചിത്രം മുസ്ലിം മതവിഭാഗത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് ആരോപണം.

ഹമാരേ ബാരായുടെ റിലീസ് വിലക്കി സുപ്രീം കോടതിയും; ബോംബെ ഹൈക്കോടതി വിധിക്ക് ശേഷം അന്തിമ തീരുമാനം
ബിടിഎസിസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, സൈനികസേവനം പൂര്‍ത്തിയാക്കി ജിൻ തിരിച്ചെത്തി; സോളോ ആല്‍ബം ഈ വര്‍ഷം?

മെയ് 30 നായിരുന്നു ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടത്. എന്നാൽ വിവാദമായതിന് പിന്നാലെ സിനിമയുടെ ട്രെയിലർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പിൻവലിച്ചിരുന്നു. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മുതൽ 11 മാറ്റങ്ങൾ വരുത്താനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഹം ദോ ഹമാരേ ബാരഹ് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേര്.

അന്നു കപൂർ, അശ്വിനി കൽശേക്കർ, മനോജ് ജോഷി, രാഹുൽ ബഗ്ഗ, പാരിതോഷ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിരേന്ദർ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാൽ, ഷിയോ ബാലക് സിങ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

logo
The Fourth
www.thefourthnews.in