ENTERTAINMENT
നടനെക്കാള്‍ ഞാന്‍ ആരാധിക്കുന്നത് അമിതാഭ് എന്ന മനുഷ്യനെ ; അനുഭവം പങ്കുവച്ച് ടി കെ രാജീവ് കുമാർ
മിസ് വേള്‍ഡ് ഷോ സംവിധാനം ചെയ്യാന്‍ പ്രിയദര്‍ശനും സാബു സിറിളും വഴി എന്നെ വിളിക്കുകയായിരുന്നു
96 കാലഘട്ടത്തിലാണ് അഭിതാഭ് ബച്ചനുമായുള്ള ആശയവിനിമയം തുടങ്ങുന്നത്. മിസ് വേള്‍ഡ് ഷോയുമായി ബന്ധപ്പെട്ടായിരുന്നു അത് . അതിന് മുമ്പ് മലയാളത്തില്‍ എല്ലാ നടിനടന്‍നാരും പങ്കെടുത്ത ഷോ 95 എന്നൊരു പരിപാടി ഞാന്‍ സംവിധാനം ചെയ്തിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഷോ അവതരിപ്പിച്ചു. കോഴിക്കോടുള്ള പരിപാടിക്ക് ബച്ചന്‍ സാര്‍ പങ്കെടുത്തിരുന്നു. പിന്നീട് എന്നെപ്പറ്റി സാബു സിറിള്‍നോട് അദ്ദേഹം ചോദിച്ചതായി സാബു തന്നെയാണ് പറഞ്ഞത്. അന്ന് എന്നെ ശ്രദ്ധിച്ച അദ്ദേഹം മിസ് വേള്‍ഡ് ഷോ സംവിധാനം ചെയ്യാന്‍ പ്രിയദര്‍ശനും സാബു സിറിളും വഴി എന്നെ വിളിക്കുകയായിരുന്നു. അദ്ഭുതത്തോടെയാണ് ആ വിളി നോക്കി കണ്ടത്. ബച്ചനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ ടി കെ രാജീവ് കുമാർ. വീഡിയോ കാണാം