ടെയ്ലർ സ്വിഫ്റ്റ്
ടെയ്ലർ സ്വിഫ്റ്റ്

ഗ്രാമി വേദിയിൽ ചരിത്രം സൃഷ്ടിച്ച് ടെയ്‌ലർ സ്വിഫ്റ്റ്; ആൽബം ഓഫ് ദി ഇയർ പുരസ്‌കാരം നാലാം തവണ

പ്രധാന വിഭാഗങ്ങളിലെ അവാർഡ് നേട്ടങ്ങൾക്കൊപ്പം സ്ത്രീകൾ ഗ്രാമിയിൽ ആധിപത്യം പുലർത്തി
Updated on
1 min read

66-ാമത് ഗ്രാമി പുരസ്‌കാര വേദിയിൽ ചരിത്രം സൃഷ്ടിച്ച് പോപ് സൂപ്പർ താരം ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലറിന്റെ 'മിഡ്‌നെറ്റ്‌സ്' ഈ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്‌കാരം നേടി. ഗ്രാമി വേദിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ആൽബം ഓഫ് ദി ഇയർ നാലാം തവണയാണ് ടെയ്‌ലർ കരസ്ഥമാക്കുന്നത്.

ഫ്രാങ്ക് സിനാത്ര, സ്റ്റീവി വണ്ടർ, പോൾ സൈമൺ എന്നിവരെ പിന്തള്ളിയാണ് നേട്ടം. ഗ്രാമിയുടെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ആർട്ടിസ്റ്റ് നാല് തവണ ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ടെയ്ലർ സ്വിഫ്റ്റ്
ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവൻ, സക്കീർ ഹുസൈൻ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് പുരസ്‌കാരം

ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം മൈലി സൈറസ്, ബില്ലി ഐലിഷ്, ലെയ്‌നി വിൽസൺ, കൊളംബിയൻ പോപ്പ് താരം കരോൾ ജി തുടങ്ങിയവരുടെ പ്രധാന വിഭാഗങ്ങളിലെ അവാർഡ് നേട്ടങ്ങൾക്കൊപ്പം സ്ത്രീകൾ ഗ്രാമിയിൽ ആധിപത്യം പുലർത്തി. 'ഫ്ലവേഴ്‌സ്' എന്ന റെട്രോ ഹിറ്റിന് രണ്ട് ഗ്രാമികളാണ് മൈലി സൈറസ് നേടിയത്. റെക്കോർഡ് ഓഫ് ദി ഇയർ, സോളോ പോപ്പ് പ്രകടനത്തിനുള്ള പുരസ്കാരവും.

സൈറസിന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്.'വാട്ട് വാസ് ഐ മെയ്ഡ് ഫോർ?' എന്ന ഗാനത്തിന് ബില്ലി ഐലിഷ് സോങ് ഓഫ് ദി ഇയർ പുരസ്‌കാരം നേടി.

കഴിഞ്ഞ വർഷം വിട പറഞ്ഞ ടോണി ബെന്നെറ്റ്, സിനേഡ് ഓ'കോണർ, ടിന ടർണർ തുടങ്ങിയ വിഖ്യാത കലാകാരന്മാർക്ക് പുരസ്‌കാര വേദിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. എൺപതുകാരനായ ജോണി മിച്ചലിൻ്റെ ആദ്യ ഗ്രാമി പ്രകടനം, ബില്ലി ജോയലിൻ്റെ 17 വർഷത്തിനിടയിലെ ആദ്യ സിംഗിൾ, ട്രേസി ചാപ്മാൻ, ലൂക്ക് കോംബ്സ് എന്നിവരുടെ പെർഫോമൻസ് എന്നിവയും ഗ്രാമി വേദിയിലെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സ്റ്റിഫ് പേഴ്‌സൺ സിൻഡ്രോം കാരണം പൊതുജീവിതത്തിൽനിന്ന് രണ്ട് വർഷമായി വിട്ടുനിൽക്കുകയായിരുന്ന കനേഡിയൻ പോപ്പ് സൂപ്പർസ്റ്റാർ സെലിൻ ഡിയോൺ എത്തിയതും വേദിക്ക് മാറ്റുകൂട്ടി. ആൽബം ഓഫ് ദി ഇയർ പുരസ്‌കാരം സമ്മാനിക്കാനാണ് സെലിൻ എത്തിയത്.

ടെയ്ലർ സ്വിഫ്റ്റ്
റോട്ടർഡാം ചലച്ചിത്ര മേളയില്‍ തിളങ്ങി മിഥുൻ മുരളിയുടെ 'കിസ് വാഗൺ'; സ്പെഷ്യൽ ജൂറി, ഫിപ്രെസ്‌കി പുരസ്കാരങ്ങൾ നേടി

യുഎസിലെ ലോസ് ഏഞ്ചൽസിലാണ് 66-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ത്യൻ സംഗീതജ്ഞരായ ശങ്കർ മഹാദേവൻ- സക്കീർ ഹുസൈൻ എന്നിവരടങ്ങിയ ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്ക് മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ബാൻഡിന്റെ ഏറ്റവും പുതിയ റിലീസായ 'ദിസ് മൊമെന്റി'നാണ് പുരസ്‌കാരം ലഭിച്ചത്.

logo
The Fourth
www.thefourthnews.in