കർണനായി വിക്രമെത്തി: ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്ത്

കർണനായി വിക്രമെത്തി: ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്ത്

കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം
Updated on
1 min read

തമിഴ് സൂപ്പര്‍താരം വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ആർ എസ് വിമൽ ചിത്രം കർണന്റെ ടീസറെത്തി. ഒരു യുദ്ധരംഗമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. കർണനായി എത്തുന്ന വിക്രമിനെയും ടീസറിൽ കാണാം. അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ആദ്യത്തെ അപ്ഡേറ്റ് സംവിധായകൻ ആർ എസ് വിമൽ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. കർണ്ണന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്.

‘സൂര്യപുത്ര മഹാവീർ കർണ’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2018 ൽ പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ പ്രഖ്യാപിച്ച ചിത്രമാണ് കർണൻ. എന്നാൽ പിന്നീട് വിക്രം പ്രധാനകഥാപാത്രതമായി എത്തുമെന്നും മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി.

കർണനായി വിക്രമെത്തി: ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്ത്
കർണൻ എത്തും; കാത്തിരുന്ന പ്രഖ്യാപനവുമായി ആർ എസ് വിമൽ

പിന്നീട് അഞ്ച് വർഷത്തോളം ചിത്രത്തെ സംബന്ധിച്ച് അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരുന്നില്ല. കർണനിൽ നിന്ന് വിക്രം പിന്മാറിയെന്നും ചിത്രം സംവിധായകൻ ഉപേക്ഷിച്ചുവെന്നുമെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിൽ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിക്രമിന്റെ ചിത്രത്തോടൊപ്പം ‘സൂര്യപുത്രൻ കർണൻ റോളിങ് സൂൺ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. നേരത്തെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും വിക്രമും പ്രതികരിച്ചിരുന്നു.

കർണനായി വിക്രമെത്തി: ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്ത്
കർണൻ ഉപേക്ഷിച്ചോ? ശശിയും ശകുന്തളയും സംവിധാനം ചെയ്യാത്തതിന് കാരണമുണ്ട്: തുറന്നുപറഞ്ഞ് ആർ എസ് വിമൽ

നേരത്തെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡിന് ശേഷം വിക്രം കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ട് കാരണമാണ് കർണൻ വൈകിയതെന്നാണ് റിപ്പോർട്ടുകൾ. എന്ന് നിന്റെ മൊയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ. എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. യുണൈറ്റഡ് ഫിലിം അവതരിപ്പിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.

logo
The Fourth
www.thefourthnews.in