'നിഗൂഢമായ രാത്രിയും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും'; നല്ല നിലാവുള്ള രാത്രി ടീസർ

ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായ നല്ല നിലാവുള്ള രാത്രിയുടെ ടീസർ പുറത്തിറങ്ങി. ഒരു ദിവസം നടക്കുന്ന സംഭവങ്ങളും സംഘട്ടനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആരാധകരെ പിടിച്ചിരുത്തുന്ന ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും നല്ല നിലാവുള്ള രാത്രി എന്ന് സൂചന നല്‍കുന്ന ചിത്രം തീയേറ്ററുകളിൽ എത്താൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

സ്ത്രീകഥാപാത്രങ്ങൾ ആരുമില്ലാത്ത ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് ചെമ്പന്‍ വിനോദ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ് സജിന്‍ ചെറുകയില്‍ എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും 'തനാരോ തന്നാരോ എന്ന ഗാനവും പ്രേക്ഷക സ്വീകാര്യത നേടി ഹിറ്റ്‌ ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.

'നിഗൂഢമായ രാത്രിയും ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളും'; നല്ല നിലാവുള്ള രാത്രി ടീസർ
നല്ല നിലാവുള്ള രാത്രി തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

നവാഗതനായ മർഫി ദേവസിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ സംവിധായകനായ മര്‍ഫി ദേവസിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സാന്ദ്രാ തോമസും വില്‍സണ്‍ തോമസും ചേർന്നാണ് നിർമ്മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in