സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു;
ഇത്തവണയും മികച്ച സീരിയൽ ഇല്ല

സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു; ഇത്തവണയും മികച്ച സീരിയൽ ഇല്ല

ലഭിച്ച എൻട്രികളിൽ പുരസ്കാരത്തിന് അർഹമായവയുണ്ടായിരുന്നില്ലെന്ന് ജൂറി
Updated on
1 min read

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ ഇക്കുറിയും മികച്ച സീരിലില്ല. ലഭിച്ച എന്‍ട്രികളില്‍ പുരസ്‌കാരത്തിന് അര്‍ഹമായവയുണ്ടായിരുന്നില്ലെന്നാണ് ജൂറിയുടെ വിശദീകരണം. മൂന്ന് സീരിയലുകള്‍ മാത്രമാണ് ഇക്കുറി പുരസ്‌കാരത്തിനായി അപേക്ഷിച്ചത്.

ഉയര്‍ന്ന കലാമൂല്യവും സാങ്കേതിക തികവുള്ളതും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ വിദ്യാഭ്യാസ മൂല്യങ്ങളെ ഉയര്‍ത്തി കാണിക്കുന്നതുമായ കലാ സൃഷ്ടികൾക്കാണ് പുരസ്കാരം നൽകുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നവ എൻട്രികളിൽ ഉണ്ടായിരുന്നില്ലെന്നാണ് സംവിധായകൻ സിദ്ധാർഥ് ശിവ അധ്യക്ഷനായ ജൂറിയുടെ വിലയിരുത്തൽ

കഴിഞ്ഞ തവണയും മികച്ച സീരിയലിനോ രണ്ടാമത്തെ സീരിയലിനോ പുരസ്കാരമുണ്ടായിരുന്നില്ല . മാത്രമല്ല , സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നെന്ന കടുത്ത വിമര്‍ശനവും കഴിഞ്ഞ തവണ ജൂറി ഉന്നയിച്ചിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ജൂറി കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കുറി അത്തരം വിമർശനങ്ങളൊന്നും ഉന്നയിക്കാൻ ജൂറി തയ്യാറായില്ല. ലഭിച്ച മൂന്ന് എൻട്രികളിൽ പുരസ്കാര അർഹമായവ ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ് ജൂറിയുടെ കണ്ടെത്തൽ

24 ന്യൂസിലെ ഗോപീകൃഷ്ണനാണ് മികച്ച വാർത്താ അവതാരകൻ. കറന്റ് അഫയേഴ്സ് വിഭാഗത്തിലെ മികച്ച അവതാരകൻ -മനോരമ ന്യൂസിലെ ജയമോഹൻ, മികച്ച ടെലിവിഷൻ പരിപാടി- ഏഷ്യാനെറ്റ് ന്യൂസിലെ ഗം , മികച്ച ടെലിവിഷൻ ഷോ മഴവിൽ മനോരമയിലെ ചിരിയോ ചിരി …

ഡോക്യുമെന്‌ററി പ്രൊഡക്ഷന് ചാനലുകള്‍ പ്രത്യേക പരിഗണന നല്‍കണം. കുട്ടികളുടെ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ചലച്ചിത്ര അക്കാദമി പ്രത്യേക ശ്രദ്ധ പുലര്‍ത്തണം . ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ക്കും അത്തരം വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളും പ്രോത്സാഹിപ്പിക്കണമെന്നും ജൂറി ശുപാര്‍ശ ചെയ്തു

logo
The Fourth
www.thefourthnews.in