ഷഹബാസ് പാടുന്നു ; 
'താമസമെന്തേ വരുവാന്‍'...

ഷഹബാസ് പാടുന്നു ; 'താമസമെന്തേ വരുവാന്‍'...

എം എസ് ബാബുരാജിന് ജന്മദിനാശംസകള്‍ നേർന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്
Updated on
1 min read

'താമസമെന്തേ വരുവാന്‍...' 60 കള്‍ മുതല്‍ മലയാളികള്‍ പാടി നടക്കുന്ന യേശുദാസിന്റെ എവർഗ്രീൻ ഗാനം. 58 വർഷങ്ങള്‍ക്ക് ശേഷം ഷഹബാസ് അമന്റെ ശബ്ദത്തിൽ വീണ്ടുമെത്തിയിരിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലൂടെയാണ് പ്രിയഗാനം വീണ്ടുമെത്തുന്നത്. ഭാര്‍ഗവീനിലയ'ത്തിന് വേണ്ടി പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരമാണിത്.

ഷഹബാസ് പാടുന്നു ; 
'താമസമെന്തേ വരുവാന്‍'...
'ബഷീറായി ടൊവിനോ'; ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാലോകം

താമസമെന്തേ പാടുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും ആഷിക് അബുവിന്റേയും ബിജിബാലിന്റെയും നിർബന്ധം കാരണമാണ് പാടിയതെന്നുമാണ് പാട്ടിനെ കുറിച്ച് ഷഹബാസ് അമൻ ഫേസ്ബുക്കിൽ കുറിച്ചത്. ആ ഗാനം ആലപിക്കാനായി നല്ല ഓപ്ഷൻസ്‌ ആരൊക്കെ എന്ന് വ്യക്തിപരമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതും അവർക്ക്‌ സ്വീകാര്യമായില്ല. 23 വർഷമായി ലൈവ്‌ കൺസർട്ട്‌ നടത്തുന്നു. പാടാൻ അർഹതയില്ലാത്ത പാട്ടുകളാണു പാടിക്കൊണ്ടിരിക്കുന്നതിൽ പലതും .ചില പാട്ടുകളാവട്ടെ എത്ര നിർബന്ധിച്ചാലും പാടാറില്ല അതിൽ ഒന്ന് "താമസമെന്തേ" ആണ് . പിന്നെ എന്തിനു പാടി? ഉത്തരമില്ല. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിഞ്ഞുകൊള്ളുക എന്നായിരുന്നു ഷഹബാസിന്റെ വാക്കുകള്‍.

എം എസ് ബാബുരാജിന് മുന്‍കൂര്‍ ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ബാബുരാജിന്റെ ജന്മദിനം. ഭാർഗവി നിലയത്തിലെ അനുരാഗ മധുചഷകവും ഏകാന്തതയുടെ അപാരതീരം' എന്നീ ഗാനങ്ങളുടെ പുനരാവിഷ്കാരം നേരത്തെ പുറത്തിറങ്ങിയിരുന്നു.

ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ , ടോവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് 'നീലവെളിച്ചം' നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in