28ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രീമിയറില്‍ ഇടം നേടി 'തവളയുടെ ത'

28ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രീമിയറില്‍ ഇടം നേടി 'തവളയുടെ ത'

ഇന്ത്യയില്‍ നിന്നും മേളയിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്
Updated on
1 min read

സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'ത തവളയുടെ ത' 28-ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ നിന്നും മേളയിലേക്ക് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'

14 ഇലവന്‍ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്. ജിതേന്ദ്ര മിശ്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.

28ാമത് ജര്‍മന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; പ്രീമിയറില്‍ ഇടം നേടി 'തവളയുടെ ത'
അജയ്യനായി കിങ് ഖാൻ; അനിതരസാധാരണം ഈ യാത്ര

അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാന്റസി ഗണത്തില്‍ പെടുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബാലുവായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു വേഷമിടുന്ന ചിത്രത്തില്‍ ബാലുവിന്റെ അമ്മ ഗംഗാലക്ഷ്മിയായി അനുമോളും അച്ഛന്‍ വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവര്‍ക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാല്‍, ഹരികൃഷ്ണന്‍, സുനില്‍ സുഖത, നന്ദന്‍ ഉണ്ണി, സ്മിത അമ്പു, ജെന്‍സണ്‍ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദര്‍മിക്, ആരവ് വി. പി, ആരുഷി റാം, ജൊഹാന്‍ ജോജി, ഭവിന്‍ പി, ആര്‍ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

logo
The Fourth
www.thefourthnews.in