ഹോളിവുഡ് താരം ബിൽ കോബ്സ് ഇനി ഓർമ്മ

ഹോളിവുഡ് താരം ബിൽ കോബ്സ് ഇനി ഓർമ്മ

കഴിഞ്ഞ ജൂൺ 16നാണ് കോബ്സ് തന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്.
Updated on
1 min read

പ്രശസ്ത ഹോളിവുഡ് താരം ബിൽ കോബ്സ് (90) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി കാലിഫോർണിയയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. അഞ്ചുപതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ ഇരുനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നൈറ്റ് അറ്റ് ദി മ്യൂസിയം, ദി ബോഡിഗാർഡ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ബില്‍ കോബ്സ് പ്രശസ്തനായത്. കഴിഞ്ഞ ജൂൺ 16നാണ് കോബ്സ് തന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചത്.

കോവൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത 'ദി ഹഡ്‌സക്കർ പ്രോക്‌സി', മാർട്ടിൻ സ്കോർസെസെയുടെ 'ദി കളർ ഓഫ് മണി', ഷോൺ ലേവിയുടെ 'നൈറ്റ് അറ്റ് ദി മ്യൂസിയം' തുടങ്ങി നിരവധി മികച്ച ചിത്രങ്ങളിൽ കോബ്സ് വേഷമിട്ടിട്ടുണ്ട്.1974-ലെ 'ദി ടേക്കിംഗ് ഓഫ് പെൽഹാം വൺ ടു ത്രീ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി വേഷമിട്ടത്. 1950കൾ മുതൽ എഴുപതുകൾ വരെ നിരവധി ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കുട്ടികൾക്കായുള്ള 'ടിനോ ദാന' എന്ന കനേഡിയൻ വിദ്യാഭ്യാസാധിഷ്ഠിത ഷോയിൽ അദ്ദേഹം ചെയ്ത മിസ്റ്റർ ഹെൻഡ്രിക്‌സൻ എന്ന കഥാപാത്രം ഇദ്ദേഹത്തിന് 2020ലെ ഡേടൈം എമ്മി പുരസ്‌കാരം നേടിക്കൊടുത്തിരുന്നു.

ഹോളിവുഡ് താരം ബിൽ കോബ്സ് ഇനി ഓർമ്മ
ഗഗനചാരി ടീം വീണ്ടും ഒന്നിക്കും; 'മണിയൻ ചിറ്റപ്പൻ' ആയി സുരേഷ് ഗോപി, മോഷൻ പോസ്റ്റർ

ഇത് കൂടാതെ ദി സോപ്രാനോസ്, ദി വെസ്റ്റ് വിംഗ്, ദി ഇക്വലൈസർ, സിക്‌സ് ഫീറ്റ് അണ്ടർ, സെസെം സ്ട്രീറ്റ്, ഗുഡ് ടൈംസ് തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അർഹമായ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. സിനിമകളിൽ ലഭിച്ചിട്ടുള്ള ചെറു വേഷങ്ങൾ അവാർഡിന് പരിഗണിക്കപ്പെടാത്തതായിരുന്നു കാരണം. സ്‌ക്രീനിൽ വളരെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അദ്ദേഹം ചെയ്ത വേഷങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

1950കൾ മുതൽ എഴുപതുകൾ വരെ നിരവധി ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

1934ൽ ഒഹായോവിലെ ക്ളീവ്ലാലാൻഡിൽ ജനിച്ച ബിൽ കോബ്സ് സ്കൂൾ പഠനകാലത്തിന് ശേഷം എട്ടു വർഷം അമേരിക്കൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇതിനുശേഷം കാർ വില്പനയിലേക്ക് തിരിഞ്ഞ ഇദ്ദേഹത്തിന് 1969ൽ തന്റെ സ്ഥാപനത്തിലെ ഒരു ഉപഭോക്താവ് വഴിയാണ് നാടകത്തിലേക്ക് അവസരം ലഭിച്ചത്. ആദ്യ കാലങ്ങളിൽ ക്ളീവ്‌ലാൻഡ് തിയേറ്ററിനോടൊപ്പം ചേർന്ന് നാടകങ്ങളിൽ വേഷമിട്ട ഇദ്ദേഹം, പിന്നീട് ന്യൂയോർക്കിലെ നീഗ്രോ എൻസമ്പിൾ കമ്പനിയിൽ ചേർന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം സിനിമ മേഖലയിലേക്ക് എത്തുന്നത്.

logo
The Fourth
www.thefourthnews.in