കൊത്തയ്ക്ക് ലഭിച്ച ഹൈപ്പ് കണ്ട് ഭയപ്പെട്ടിട്ടുണ്ട്, രണ്ടാം ഭാഗം പ്രതീക്ഷിക്കാം: ദുല്‍ഖര്‍
കിങ് ഓഫ് കൊത്തയ്ക്ക് ലഭിച്ച ഹൈപ്പ് തനിയെ സംഭവിച്ചതാണെന്നും, ഹൈപ്പ് കണ്ട് ഭയപ്പെട്ടിട്ടുണ്ടെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഹൈപ്പ് കയറിയതോടെ സിനിമ കൂടുതല്‍ മികച്ചതായി ചെയ്യാന്‍ നിര്‍ബന്ധിതരായെന്നും മാസിനും ക്ലാസ്സിനും ഇടയിലുള്ള ക്ലമാസ് ചിത്രമാകും കൊത്തയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ദുല്‍ഖര്‍ വ്യകതമാക്കി. സിനിമ ജനം സ്വീകരിച്ചാല്‍ രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊത്ത ഒരു സാങ്കല്പിക ഗ്രാമമാണ് അതാണ് തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ മറ്റ് ഭാഷകളിലും ചെയ്യാന്‍ കാരണം. നമ്മുടെ സിനിമ അന്യനാട്ടുകര്‍ ഒടിടിയിലാണ് കാണുന്നത് അതിനൊരു മാറ്റം വരുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു.
കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, തിരക്കഥാകൃത് അഭിലാഷ് എന്‍ ചന്ദ്രന്‍, ഛായാഗ്രാഹകന്‍ നിമിഷ് രവി, അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ്, ഡാന്‍സിങ് റോസ് ഷബീര്‍ കല്ലറക്കല്‍ എന്നിവര്‍ പങ്കെടുത്തു.