ബൊമ്മനും ബെല്ലിയും ഓസ്കറിനൊപ്പം; ചിത്രം പങ്കുവച്ച് സംവിധായിക

ബൊമ്മനും ബെല്ലിയും ഓസ്കറിനൊപ്പം; ചിത്രം പങ്കുവച്ച് സംവിധായിക

ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിം ദ എലഫന്റ് വിസ്പറേഴ്സിലെ കഥാപാത്രങ്ങളാണ് ബൊമ്മനും ബെല്ലിയും
Updated on
1 min read

ഒടുവിൽ ഓസ്കർ കയ്യിലേന്തി ബൊമ്മനും ബെല്ലിയും. ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിം ദ എലഫന്റ് വിസ്പറേഴ്സിലെ കഥാപാത്രങ്ങളാണ് ബൊമ്മനും ബെല്ലിയും. നിറ ചിരിയോടെ ഇരുവരും പുരസ്കാരം പിടിച്ചു നിൽക്കുന്ന ചിത്രം സംവിധായിക കാർത്തികി ഗോൺസാൽവസാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ''ഞങ്ങൾ വേർപിരിഞ്ഞിട്ട് നീണ്ട നാല് മാസമായി, ഇപ്പോൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു'' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ബൊമ്മനും ബെല്ലിയും ഓസ്കറിനൊപ്പം; ചിത്രം പങ്കുവച്ച് സംവിധായിക
കാര്‍ത്തികി ഗൊണ്‍സാല്‍വസ്; നാടിനെ തൊട്ടറിഞ്ഞ ഇന്ത്യയുടെ ഓസ്‌കര്‍ നായിക

ബൊമ്മനും ബെല്ലിക്കും അഭിനന്ദനം അറിയിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നേരിട്ടെത്തിയിരുന്നു . കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ചേർന്നാണ് ദ എലഫന്റ് വിസ്‌പറേഴ്‌സ് ഒരുക്കിയത്. രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവിതകഥയാണ് ചിത്രം പറയുന്നത്. തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്ലായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്.

ബൊമ്മനും ബെല്ലിയും ഓസ്കറിനൊപ്പം; ചിത്രം പങ്കുവച്ച് സംവിധായിക
ഓസ്കറിൽ തിളങ്ങി ഇന്ത്യ ; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം

2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്. ഗോത്ര വർഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും ഡോക്യുമെന്ററിയിൽ പ്രധാന വിഷയമാകുന്നു. നീണ്ട അഞ്ചു വർഷം കാട്ടുനായ്ക്കർ ഗോത്രത്തിൽപ്പെട്ട ഒരു കുടുംബത്തെ പിന്തുടർന്ന് പഠിച്ച ശേഷമാണ് കാർത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്. ആ കുടുംബത്തിന്റെ ഭാഗമായിരുന്നു രഘു എന്ന ആന. കാർത്തികി ആദ്യമായി കാണുമ്പോൾ മൂന്ന് മാസം മാത്രമാണ് രഘുവിന് പ്രായം.

logo
The Fourth
www.thefourthnews.in